ഇന്ദ്രൻസിന്റെ ഒരുമ്പെട്ടവൻ ജനുവരി മൂന്നിന് റിലീസ് ചെയ്യും

ഇന്ദ്രൻസിന്റെ ഒരുമ്പെട്ടവൻ ജനുവരി മൂന്നിന് റിലീസ് ചെയ്യും
Updated on

ഇന്ദ്രൻസ് നായകനായി വരാനിരിക്കുന്ന ചിത്രമാണ് ഒരുമ്പെട്ടവൻ. ഒരുമ്പെട്ടവൻ എന്ന വേറിട്ട സിനിമയുടെ സംവിധാനം സുജീഷ് ദക്ഷിണകാശി, ഹരിനാരായണൻ കെ എം എന്നിവർ ചേർന്നാണ് നിര്‍വഹിക്കുന്നത്. ജാഫർ ഇടുക്കി, ജോണി ആന്റണി, ഡയാന ഹമീദ്, ബേബി കാശ്‍മീര, സുധീഷ്, ഐ എം വിജയൻ, സുനിൽ സുഖദ,സിനോജ് വർഗ്ഗീസ്,കലാഭവൻ ജിന്റോ,ശിവദാസ് കണ്ണൂർ,ഗൗതം ഹരിനാരായണൻ, സുരേന്ദ്രൻ കാളിയത്ത്,സൗമ്യ മാവേലിക്കര,അപർണ്ണ ശിവദാസ്, വിനോദ് ബോസ് മുതലായവരും ഉള്ള ചിത്രം ജനുവരി മൂന്നിന് പ്രദർശനത്തിനെത്തും. സുജീഷ് ദക്ഷിണകാശിയും ഗോപിനാഥ്‌ പാഞ്ഞാളുമാണ് തിരക്കഥ രചിക്കുന്നത്.

കെ എൽ എം സുവർദ്ധൻ, അനൂപ് തൊഴുക്കര എന്നിവർ എഴുതിയ വരികൾക്ക് ഉണ്ണി നമ്പ്യാർ സംഗീതം പകരുന്നു. വിജയ് യേശുദാസ്, വൈക്കം വിജയലക്ഷ്‍മി, സിത്താര കൃഷ്‍ണകുമാർ, ബേബി കാശ്‍മീര എന്നിവരാണ് ചിത്രത്തിലെ ഗായകർ. സെൽവ കുമാർ എസ് ആണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്.

Related Stories

No stories found.
Times Kerala
timeskerala.com