സെന്‍സറിങ് പൂര്‍ത്തിയായി; ഇന്ദ്രജിത്തിൻ്റെ 'ധീര'ത്തിന് എ സര്‍ട്ടിഫിക്കറ്റ് | Dheeram

ക്രൈം ഇൻവെസ്റ്റിഗേഷൻ ത്രില്ലറായ ചിത്രം ഡിസംബര്‍ 5 ന് തിയേറ്ററുകളിലെത്തും.
Dheeram
Updated on

നവാഗത സംവിധായകൻ ജിതിൻ ടി. സുരേഷ് സംവിധാനം ചെയ്ത് ഇന്ദ്രജിത്ത് നായകനാകുന്ന 'ധീരം' എന്ന സിനിമയുടെ സെന്‍സറിങ് പൂര്‍ത്തിയായി. എ സര്‍ട്ടിഫിക്കറ്റാണ് ചിത്രത്തിന് ലഭിച്ചിരിക്കുന്നത്. ക്രൈം ഇൻവെസ്റ്റിഗേഷൻ ത്രില്ലറായ ചിത്രം ഡിസംബര്‍ അഞ്ചിനാണ് തിയേറ്ററികളിലെത്തുക.

പൊലീസ് വേഷത്തിലാണ് ചിത്രത്തില്‍ ഇന്ദ്രജിത്ത് എത്തുന്നത്. മുൻപും പൊലീസ് വേഷങ്ങൾ കൈകാര്യം ചെയ്തിട്ടുണ്ടെങ്കിലും, ഇത്തവണ ഒരു ഹൈ വോൾട്ടേജ് കഥാപാത്രമായാണ് എത്തുന്നത്. ഒരു ക്രൈം ഇൻവെസ്റ്റിഗേഷൻ ഗണത്തില്‍ പെടുന്ന ചിത്രമാണിത്.

റെമോ എന്റർടൈൻമെന്‍റ്സിന്‍റെ ബാനറിൽ റെമോഷ് എം.എസ്, മലബാർ ടാക്കീസിൻ്റെ ബാനറിൽ ഹാരിസ് അമ്പഴത്തിങ്കൽ എന്നിവർ ചേർന്നാണ് ചിത്രം നിർമിച്ചിരിക്കുന്നത്. ദീപു എസ് നായർ, സന്ദീപ് സദാനന്ദൻ എന്നിവരാണ് ചിത്രത്തിൻ്റെ തിരക്കഥ എഴുതിയിരിക്കുന്നത്.

അജു വർ​ഗീസ്, നിഷാന്ത് സാഗർ, രണ്‍ജി പണിക്കർ, റെബ മോണിക്ക ജോൺ, സാഗർ സൂര്യ, അവന്തിക മോഹൻ, ആഷിക അശോകൻ, സജൽ സുദർശൻ തുടങ്ങിയവരും ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നുണ്ട്.

Related Stories

No stories found.
Times Kerala
timeskerala.com