
കവിൻ നായകനാകുന്ന പുതിയ ചിത്രം ‘കിസ്സ്’ ട്രെയിലർ എത്തി. സതീഷ് കൃഷ്ണൻ നിര്‍വഹിക്കുന്ന തമിഴ് ചിത്രത്തില്‍ നായിക പ്രീതി അസ്രാണി ആണ്. കവിന്റെ ആരാധകര്‍ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണിത്. സെപ്റ്റംബര്‍ 19 നായിരിക്കും ചിത്രം റിലീസ് ചെയ്യുക. ചുംബിക്കുന്ന ആളുകളെ നേരിട്ടു കണ്ടാൽ അവരുടെ ഭാവി അറിയാൻ കഴിയുന്ന യുവാവിന്റെ കഥയാണ് ചിത്രം പറയുന്നത്.
ജെൻ മാർട്ടിൻ ആണ് സംഗീതം. ഹരീഷ് കൃഷ്ണൻ ആണ് ഛായാഗ്രഹണം. പ്രഭു, വി.ടി.വി ഗണേഷ്, ആർജെ വിജയ്, റാവു രമേശ്, ദേവയാനി, ശക്തി രാജ് എന്നിവരാണ് മറ്റ് പ്രധാന അഭിനേതാക്കൾ. ഡാൻസ് കൊറിയോഗ്രാഫറും നടനുമായ സതീഷ് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണിത്.