"ആര്യന്റെ വര്‍ക്ക് നിങ്ങള്‍ക്ക് ഇഷ്ടമായെങ്കിൽ ദയവായി അവനുവേണ്ടി കൈയ്യടിക്കുക, ഒപ്പം അനുഗ്രഹങ്ങളും പ്രാര്‍ത്ഥനകളും നല്‍കുക"; ഷാരുഖ് ഖാന്‍ | The Bads of Bollywood

"ആര്യൻ വളരെ നല്ല കുട്ടിയാണ്, നിങ്ങൾ, എനിക്ക് നല്‍കിയ സ്‌നേഹത്തിന്റെ 150 ശതമാനം അവനും നല്‍കണം"
Aryan
Published on

ഇന്ത്യൻ സിനിമ പ്രേമികൾക്ക് ഏറെ പ്രിയങ്കരനായ നടനാണ് ബോളിവുഡിലെ ചോക്ലേറ്റ് നായകൻ ഷാരുഖ് ഖാൻ. ഇപ്പോൾ ഷാരൂഖിന്റെ മകൻ ആര്യൻ ഖാനും സിനിമ ലോകത്തേക്ക് ചുവടുവച്ചിരിക്കുകയാണ്. ആര്യൻ ആദ്യമായി സംവിധാനം നിർവ്വഹിച്ച ചിത്രമാണ് 'ദി ബാഡ്സ് ഓഫ് ബോളിവുഡ്'. മകന്റെ ചിത്രത്തിന്റെ പ്രിവ്യൂ ലോഞ്ചില്‍ പങ്കെടുത്ത് സംസാരിക്കവേ ഷാരൂഖ് ഖാൻ പറഞ്ഞ വാക്കുകളാണ് ഇപ്പോൾ വൈറലാകുന്നത്.

'മകന്‍ ആര്യന്‍ ഖാന്റെ വര്‍ക്ക് ഇഷ്ടമായെങ്കില്‍ അവന് വേണ്ടി കൈയ്യടിക്കണമെന്നാണ് ഷാരുഖ് ഖാന്‍ ആവശ്യപ്പെട്ടത്. ''മൂന്ന് പതിറ്റാണ്ടിലേറെയായി പ്രേക്ഷകരെ രസിപ്പിക്കാന്‍ അവസരം നല്‍കിയതിന് മുബൈ നഗരത്തിനും രാജ്യത്തിനും നന്ദി. ഇന്ന് വളരെ പ്രത്യേകതയുള്ള ഒരു ദിവസമാണ്. കാരണം എന്റെ മകനും ഈ പുണ്യഭൂമിയില്‍ ആദ്യ ചുവടുകള്‍ വയ്ക്കുന്ന ദിവസമാണ്.

അവന്‍ വളരെ നല്ല കുട്ടിയാണ്. ഇന്ന് അവന്‍ നിങ്ങളുടെ മുന്നില്‍ വരുമ്പോള്‍, അവന്റെ വര്‍ക്ക് നിങ്ങള്‍ക്ക് ഇഷ്ടപ്പെട്ടെങ്കില്‍, ദയവായി അവനുവേണ്ടി കൈയ്യടിക്കുക. ആ കൈയ്യടിക്കൊപ്പം അനുഗ്രഹങ്ങളും പ്രാര്‍ത്ഥനകളും നല്‍കുക. ഞാന്‍ മുമ്പ് നിങ്ങളോട് പറഞ്ഞതുപോലെ, എനിക്ക് നല്‍കിയ സ്‌നേഹത്തിന്റെ 150 ശതമാനം അവനും നല്‍കണം...'' - എന്നാണ് ഷാരുഖ് പറഞ്ഞത്.

Related Stories

No stories found.
Times Kerala
timeskerala.com