"ഞാൻ ഒരു ദിവസം അഭിനയിക്കാൻ എത്താതിരുന്നാൽ 120 പേരുടെ ശമ്പളം മുടങ്ങും, അത് 120 കുടുംബങ്ങളോട് ചെയ്യുന്ന അനീതിയാണ്" | Smriti Irani

"ഒരു അഭിനേത്രി എന്ന നിലയിൽ ഞാൻ സ്ഥിരമായി നിർമാതാവിനോട് സഹകരിച്ചില്ലെങ്കിൽ അവർക്ക് വലിയ നഷ്ടം സംഭവിക്കും"
Smriti Irani
Published on

താൻ ഒരു ദിവസം അഭിനയിക്കാൻ എത്താതിരുന്നാൽ 120-ഓളം പേരുടെ ജീവനോപാധിയെ അത് ബാധിക്കുമെന്ന് മുൻ കേന്ദ്രമന്ത്രിയും സീരിയൽ താരവുമായ സ്മൃതി ഇറാനി. രാഷ്ട്രീയ രംഗത്തുനിന്ന് വിട്ടുനിൽക്കുന്ന സ്മൃതി ഇറാനി ഇപ്പോൾ ടെലിവിഷൻ പരമ്പരയിൽ സജീവമാണ്.

2000 മുതൽ 2006 വരെ തുടർച്ചയായി പ്രക്ഷേപണം ചെയ്യപ്പെട്ട 'ക്യൂംകി സാസ് ഭി കഭി ബഹു ഥി' എന്ന പരമ്പരയാണ് സ്മൃതി ഇറാനിയെ ശ്രദ്ധേയയാക്കിയത്. ഇതിന്റെ രണ്ടാം ഭാഗത്തിലാണ് അവർ ഇപ്പോൾ അഭിനയിച്ചുകൊണ്ടിരിക്കുന്നത്. എക്ത കപൂർ ആണ് പരമ്പരയുടെ നിർമാതാവ്.

തന്റെ നിർമാതാവിനെ വിജയിപ്പിക്കണമെന്ന് തനിക്ക് അതിയായ വാശിയുണ്ടായിരുന്നുവെന്ന് സ്മൃതി ഇറാനി പറഞ്ഞു. "ഒരു യുവ വനിതാ നിർമാതാവിന് ഇത്രയും പ്രശസ്തമായ ഒരു ഷോ ലഭിക്കുമ്പോൾ, അഭിനേത്രി എന്ന നിലയിൽ സംരംഭം മുന്നോട്ടുപോകുന്നുവെന്ന് ഉറപ്പാക്കേണ്ടത് എന്റെ ഉത്തരവാദിത്തമായിരുന്നു.

ഞാൻ സ്ഥിരമായി നിർമാതാവിനോട് സഹകരിച്ചില്ലെങ്കിൽ അവർക്ക് വലിയ നഷ്ടം സംഭവിക്കും." - സ്മൃതി ഇറാനി പറഞ്ഞു.

അഭിനേതാക്കൾക്ക് നിശ്ചിതപ്രവൃത്തി സമയം വേണമെന്ന നടി ദീപിക പദുക്കോൺ തുടങ്ങിവെച്ച ചർച്ചകളോടും അവർ പ്രതികരിച്ചു. "ഞാൻ സ്ഥിരമായി നിർമാതാവിനോട് സഹകരിച്ചില്ലെങ്കിൽ, അത് നിർമാതാവിനോടുള്ള നീതികേടാണ്. ഞാൻ ജോലിക്ക് എത്തിയില്ലെങ്കിൽ, 120 പേർക്ക് അന്ന് ശമ്പളം ലഭിക്കില്ല. അത് 120 കുടുംബങ്ങളോട് ചെയ്യുന്ന അനീതിയാണ്. അതിനാൽ, എന്റെ ജോലിയേയും അതിന്റെ ഉത്പന്നത്തേയും ഞാൻ കാണുന്ന രീതി ഇന്ന് വളരെ വ്യത്യസ്തമാണ്." - സ്മൃതി വ്യക്തമാക്കി.

Related Stories

No stories found.
Times Kerala
timeskerala.com