മലയാളി പേക്ഷകർക്ക് ഇഷ്ടമുള്ള നടനാണ് ഷെെൻ ടോം ചാക്കോ. വിവാദങ്ങളും വിമർശനങ്ങളും നിറഞ്ഞ താരത്തിന്റെ ജീവിതത്തിൽ ഇപ്പോൽ വളരെ വലിയ ആഘാതവും സംഭവിച്ചിരിക്കുകയാണ്. എന്നും തന്റെ നിഴലായി കൂടെയുണ്ടായിരുന്ന അച്ഛൻ മരിച്ചതിന്റെ വിഷമത്തിലാണ് ഷെെൻ. ഇപ്പോൾ ഷെെനിനെക്കുറിച്ച് നിർമാതാവ് സാന്ദ്ര തോമസ് പറഞ്ഞ വാക്കുകളാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.
ഷെെൻ നല്ല മനസിനുടമയാണെന്നാണ് സാന്ദ്ര പറഞ്ഞത്. "ഷെെൻ വളരെ ജെനുവിനാണെന്ന് തനിക്ക് തോന്നിയിട്ടുണ്ടെന്നും ഇതിന്റെ പേരിൽ തന്നെ ആൾക്കാർ തെറി വിളിക്കാൻ വരുമായിരിക്കും. പക്ഷെ താൻ തന്റെ അനുഭവത്തിൽ നിന്നുള്ള അഭിപ്രായമാണ് പറയുന്നത്" - എന്നാണ് ഒരഭിമുഖത്തിൽ സാന്ദ്ര പറഞ്ഞത്.
"ഷെെൻ കൂടുതൽ സ്ട്രോങായി വരട്ടെ. എല്ലാത്തിൽ നിന്നും മുക്തി നേടി നല്ലൊരു മനുഷ്യനായി മാറട്ടെ" എന്നാണ് സാന്ദ്ര പറയുന്നത്. നല്ലൊരു വ്യക്തിയാണ് ഷെെൻ. തനിക്കൊരു സിനിമ കഴിഞ്ഞ ശേഷം എന്തെങ്കിലും രീതിയിൽ ബുദ്ധിമുട്ടിച്ചിട്ടുണ്ടെങ്കിലും തനിക്ക് ദേഷ്യമേ തോന്നാത്ത ആളാണ് ഷെെൻ എന്നാണ് സാന്ദ്ര പറയുന്നത്.
ഷൈനിന്റെ കൂടെ വർക്ക് ചെയ്തിരുന്നവർ ആരും നടനെ കുറ്റം പറയില്ല, ഷെെൻ സിനിമയ്ക്ക് വേണ്ടി നിൽക്കുന്ന ആളാണെന്നും സാന്ദ്ര പറഞ്ഞു. "മനസ് കൊണ്ട് ഷൈനിനെയും കുടുംബത്തെയും തനിക്കിഷ്ടമാണ്. എന്നാൽ അവരുമായി തനിക്ക് യാതൊരു വ്യക്തിബന്ധവുമില്ല.ടൊവിനോ, സൗബിൻ, സരയു, ടിനി ചേട്ടൻ തുടങ്ങിയവർ അടക്കത്തിന് വന്നത് കണ്ടു. ഇൻഡസ്ട്രിയിൽ നിന്ന് കുറച്ച് ആളുകളേ ഉണ്ടായിരുന്നുള്ളൂ. സംസ്കാരത്തിൽ പങ്കെടുത്താൽ താനും ലഹരിയുടെ ആളാണെന്ന് തെറ്റിദ്ധരിച്ചാലോ എന്ന് കരുതിയായിരിക്കാം വരാത്തത്." - സാന്ദ്ര പറഞ്ഞു.
"നടൻ ഭാസി, ഷൈൻ എന്നിവർ മറ്റുള്ളവർക്ക് ഈസി ടാർഗെറ്റ് ആണ്. കാര്യം അവർക്ക് വേണ്ടി ചോദിക്കാനും പറയാനും ആരുമില്ല. ഇതിനേക്കാൾ മോശത്തരം കാണിക്കുന്ന ഒരുപാട് നടൻമാരും നടിമാരുമുള്ള ഇൻഡസ്ട്രിയാണിത്. അവരുടെ കാര്യങ്ങൾ ആളുകൾ അറിഞ്ഞിട്ടില്ല. പൊലീസുകാരോട് ചോദിച്ചാലറിയാം. എക്സെെസും പൊലീസുമൊക്കെ പറയുന്ന ചില പേരുകൾ കേട്ടാൽ ഞെട്ടിപ്പോകും. ആ പേരുകളൊന്നും ആർക്കും അറിയില്ല." - സാന്ദ്ര തോമസ് കൂട്ടിച്ചേർത്തു.