"ബിഗ് ബോസിൽ നിന്ന് സമ്മാനമായി പ്രഖ്യാപിച്ച കാർ കിട്ടിയോ?", ഇല്ലെന്ന് അനുമോൾ | Bigg Boss

കാറിന്റെ കളർ ഏത് വേണമെന്ന് ചോദിച്ചി‌ട്ടുണ്ടെന്നും, അത് ഉടനെ കിട്ടുമെന്നും അനുമോൾ അറിയിച്ചു.
Anumole

ബി​ഗ് ബോസ് മലയാളം സീസൺ ഏഴിലെ വിജയിയായതിന് പിന്നാലെ സോഷ്യൽ മീഡിയയിൽ ഏറെ ചർച്ചയായിക്കൊണ്ടിരിക്കുന്ന വ്യക്തിയാണ് അനുമോൾ. പിആർ കൊണ്ടാണ് അനുമോൾ കപ്പ് നേടിയതെന്ന ആരോപണം വലിയ രീതിയിൽ സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നുണ്ട്. എന്നാൽ, ഇതൊന്നും തന്നെ ബാധിക്കുന്ന കാര്യമല്ലെന്ന മട്ടിൽ ഉദ്ഘാടന പരിപാടികളും മറ്റുമായി തിരക്കിലാണ് അനുമോൾ.

ഇപ്പോഴിതാ യൂട്യൂബ് ലൈവിൽ ആരാധകരുടെ ചോദ്യങ്ങൾക്ക് മറുപടിയുമായി എത്തിയിരിക്കുകയാണ് അനുമോൾ. ആരാധകർക്ക് തന്നോ‌ടുള്ള സ്നേഹം കണ്ട് അതിയായ സന്തോഷം തോന്നുന്നുവെന്നാണ് താരം പറയുന്നത്. 'ബിഗ് ബോസിൽ നിന്ന് സമ്മാനമായി പ്രഖ്യാപിച്ച കാർ കിട്ടിയോ?' എന്ന ചോദ്യത്തിന്, കിട്ടിയിട്ടില്ലെന്നും കളർ ഏത് വേണമെന്ന് ചോദിച്ചി‌ട്ടുണ്ടെന്നും അത് താൻ പറഞ്ഞു കൊ‌ടുത്തിട്ടുണ്ടെന്നും ഉടനെ കിട്ടുമെന്നും അനുമോൾ അറിയിച്ചു.

മനുഷ്യരുടെ ജീവിതത്തിൽ എപ്പോഴും സന്തോഷം ഉണ്ടാകണമെന്നില്ലെന്നും സങ്കടവും ഉണ്ടാകുമെന്നുമാണ് താരം പറയുന്നത്. ഒരുപാട് സങ്ക‌ടം തന്നിട്ട് പെട്ടെന്ന് ദൈവം നമുക്കൊരു സന്തോഷം തരും. അതാണ് തന്റെ ജീവിതത്തിൽ സംഭവിച്ചത് എന്നാണ് അനുമോൾ പറയുന്നത്.

ഇതിനിടെ, 'പ്ലാച്ചി'യെന്ന പാവയെ കുറിച്ചും അനുമോൾ തുറന്നുപറയുന്നുണ്ട്. പ്ലാച്ചിയെ ഇഷ്ടപ്പെടുന്ന ഒത്തിരി പേരുണ്ടെന്നും ആദ്യം പ്ലാച്ചിയെ ബിഗ് ബോസിലേക്ക് കൊണ്ടുപോകാൻ ഉദ്ദേശിച്ചിരുന്നില്ലെന്നുമാണ് അനുമോൾ പറയുന്നത്.

Related Stories

No stories found.
Times Kerala
timeskerala.com