'അനിമലിലെ കഥാപാത്രത്തെ പോലെ ഒരാളെ ജീവിതത്തിലും അംഗീകരിക്കും'; രശ്മിക മന്ദാന | Life Partner

നമ്മൾ ആരെയെങ്കിലും സ്‌നേഹിക്കുകയോ അല്ലെങ്കില്‍ നമ്മളെ ആരെങ്കിലും സ്‌നേഹിക്കുകയോ ചെയ്യുമ്പോള്‍ നമ്മളില്‍ ഒരുപാട് മാറ്റങ്ങളുണ്ടാകും
Reshmika
Published on

അനിമലിലെ കഥാപാത്രത്തെ പോലെ ഒരാളെ ജീവിതത്തിലും അംഗീകരിക്കുമെന്ന് നടി രശ്മിക മന്ദാന. ദ് വുമണ്‍ ഏഷ്യക്ക് നല്‍കിയ അഭിമുഖത്തിലായിരുന്നു രശ്മികയുടെ ഈ പ്രതികരണം.

''അനിമലിലെ കഥാപാത്രത്തെ പോലെ ഒരാളെ ജീവിതത്തിലും അംഗീകരിക്കും. ഒരു പാര്‍ട്ണറുമായി ഒരുമിച്ചു വളരുമ്പോൾ പരസ്പരം മനസ്സിലാക്കാന്‍ സാധിക്കുകയും മാറാന്‍ പറ്റുകയും ചെയ്യും. നമ്മൾ ആരെയെങ്കിലും സ്‌നേഹിക്കുകയോ അല്ലെങ്കില്‍ നമ്മളെ ആരെങ്കിലും സ്‌നേഹിക്കുകയോ ചെയ്യുമ്പോള്‍ നമ്മളില്‍ ഒരുപാട് മാറ്റങ്ങളുണ്ടാകും. പാര്‍ട്ണറുമൊത്തുള്ള ഒരുമിച്ചുള്ള യാത്രയില്‍ നമ്മളും വളരുകയാണ്.

നമ്മൾക്ക് എന്ത് വേണം എന്ത് വേണ്ട എന്നുള്ളതടക്കം, സ്വഭാവ രൂപീകരണം വരെ അവിടെ നിന്നാണ് തുടങ്ങുന്നത്. നമ്മളെ തന്നെ ഒരുക്കുന്ന സമയം അതാണ്...''

Related Stories

No stories found.
Times Kerala
timeskerala.com