"കുട്ടിക്കാലത്ത് അഞ്ചാറു പേർ തന്നെ ലൈംഗികമായി ദുരുപയോഗം ചെയ്തിട്ടുണ്ട്"; നടി വരലക്ഷ്മി | sexually abused in childhood

വരലക്ഷ്മി വിധികർത്താവായി എത്തിയ ഡാൻസ് ഷോയിൽ കെമിയെന്ന മത്സരാർഥിക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചു കൊണ്ടായിരുന്നു നടിയുടെ തുറന്നു പറച്ചിൽ
Varalakshmi
Published on

ചെന്നൈ: കുട്ടിക്കാലത്ത് തന്നെ അഞ്ചാറു പേർ തന്നെ ലൈംഗികമായി ദുരുപയോഗം ചെയ്തിട്ടുണ്ടെന്ന് വെളിപ്പെടുത്തലുമായി തമിഴ്–തെലുങ്കു നടി വരലക്ഷ്മി ശരത് കുമാർ. ഒരു തമിഴ് ചാനലിലെ ഡാൻസ് റിയാലിറ്റി ഷോയ്ക്കിടെയാണ് നടി ഇക്കാര്യം തുറന്നുപറഞ്ഞത്.

വരലക്ഷ്മി വിധികർത്താവായി എത്തിയ ഡാൻസ് ഷോയിൽ കെമിയെന്ന മത്സരാർഥിക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചു കൊണ്ടായിരുന്നു നടിയുടെ തുറന്നു പറച്ചിൽ. കെമിക്കും വീട്ടിൽ നിന്ന് ദുരനുഭവം നേരിടേണ്ടി വന്നുവെന്ന് പറഞ്ഞപ്പോഴാണ് സമാനമായ അനുഭവം തനിക്കും നേരിടേണ്ടി വന്നുവെന്ന് വരലക്ഷ്മി വ്യക്തമാക്കിയത്.

മാതാപിതാക്കൾ ജോലിക്ക് പോകുമ്പോൾ തന്നെ മറ്റുള്ളവരുടെ അടുത്താക്കിയാണ് പോകാറുള്ളത്. ആ സമയത്ത് അഞ്ചാറു പേർ ലൈംഗികമായി ഉപദ്രവിച്ചിട്ടുണ്ടെന്നും വരലക്ഷ്മി പറഞ്ഞു. നടി സംസാരിക്കുന്ന വിഡിയോയും പുറത്തുവന്നിട്ടുണ്ട്. എനിക്ക് മക്കളില്ല, എന്നാൽ ഗുഡ് ടച്ചിനെക്കുറിച്ചും ബാഡ് ടച്ചിനെ കുറിച്ചും അവരെ പറഞ്ഞ് ബോധ്യപ്പെടുത്തണമെന്ന് മാതാപിതാക്കളോട് താൻ പറയാറുണ്ടെന്നും നടി പറഞ്ഞു.

Related Stories

No stories found.
Times Kerala
timeskerala.com