"ഓസ്‌കാര്‍ ജേതാവ് ഇനാരിറ്റുവിന്റെ ഹോളിവുഡ് ചിത്രത്തില്‍ അഭിനയിക്കാന്‍ ഓഫര്‍ ലഭിച്ചിരുന്നു"; ഫഹദ് ഫാസില്‍ | Hollywood Film

എന്റെ കരിയറിലും ജീവിതത്തിലും കാര്യമായ മാറ്റങ്ങള്‍ സംഭവിക്കുകയാണെങ്കില്‍ അത് മലയാളത്തില്‍ സംഭവിക്കണമെന്നാണ് ആഗ്രഹം
Fahad
Updated on

ഓസ്‌കാര്‍ ജേതാവ് അലജാന്‍ഡ്രോ ഗൊണ്‍സാലസ് ഇനാരിറ്റുവിന്റെ ഹോളിവുഡ് ചിത്രത്തില്‍ അഭിനയിക്കാന്‍ ഓഫര്‍ ലഭിച്ചിരുന്നതായി നടന്‍ ഫഹദ് ഫാസില്‍. ''അദ്ദേഹവുമായി വീഡിയോ കോളില്‍ സംസാരിച്ചിരുന്നു. ഇനാരിറ്റുവിന് പറ്റാതിരുന്നത് എന്റെ ആക്‌സന്റാണ്. അത് ശരിയാക്കാന്‍ ഏകദേശം നാല് മാസത്തേക്ക് ഞാന്‍ യു.എസില്‍ താമസിക്കേണ്ടിവരുമെന്നും ആ സമയത്ത് പ്രതിഫലം ലഭിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. അതുകൊണ്ടാണ് ആ അവസരം ഉപേക്ഷിച്ചത്.

എന്റെ കരിയറിലും ജീവിതത്തിലും കാര്യമായ മാറ്റങ്ങള്‍ സംഭവിക്കുകയാണെങ്കില്‍ അത് മലയാളത്തില്‍ സംഭവിക്കണമെന്നാണ് ആഗ്രഹിക്കുന്നത്. എന്റെ ജീവിതത്തില്‍ എല്ലാ മാജിക്കും സംഭവിച്ചിരിക്കുന്നത് ഇവിടെയാണ്. ഇനി എന്റെ ജീവിതത്തില്‍ എന്തെങ്കിലും മാറ്റം ഉണ്ടാവുകയാണെങ്കില്‍ അതും ഇവിടെ വച്ച് തന്നെ സംഭവിക്കണം എന്നാണ് എന്റെ ആഗ്രഹം. അല്ലാതെ ആ മാറ്റത്തിനോ മാജിക്കിനോവേണ്ടി കേരളത്തിന് പുറത്തേക്ക് പോകണമെന്ന് എനിക്കില്ല...''

Related Stories

No stories found.
Times Kerala
timeskerala.com