
പരുത്തിവീരന്‍ സിനിമയുടെ ക്ലൈമാക്സില്‍ മുത്തഴകിന്റെ തലയില്‍ ആണിയടിച്ച് കയറുന്ന സീന്‍ കണ്ടു ഛര്‍ദ്ദിച്ചുവെന്ന് നടന്‍ ഷറഫുദ്ദീന്‍. ഒരഭിമുഖത്തിലായിരുന്നു നടൻ ഇക്കാര്യം പറഞ്ഞത്.
''സ്‌കൂളില്‍ വച്ച് കുറച്ച് ഇടിയൊക്കെ ഞാനും ഉണ്ടാക്കിയിട്ടുണ്ട്. എങ്കിലും ചോരയും വയലന്‍സുമൊക്കെ മനം മടുപ്പിക്കും. പണ്ടു പരുത്തിവീരന്‍ സിനിമ കാണാന്‍ തിയറ്ററില്‍ പോയി. ക്ലൈമാക്സില്‍ മുത്തഴകിന്റെ തലയില്‍ ആണിയടിച്ച് കയറുന്ന സീന്‍ കണ്ടു ഛര്‍ദിച്ചു. ദിവസങ്ങളോളം അത് വിങ്ങലായി. അതുകൊണ്ടാകും പെണ്‍കുട്ടികളെ ഉപദ്രവിക്കുന്ന സീനില്‍ അഭിനയിക്കില്ല എന്നൊരു ചിന്ത ഇപ്പോഴുമുണ്ട്.
അഞ്ചാം പാതിരയില്‍ കത്തിയില്‍ പുരട്ടിയിരുന്ന രക്തം കൂടുതലാണ് എന്ന് പറഞ്ഞ് ക്രൂവിനെ ഞെട്ടിച്ചിട്ടുണ്ട്. അതിലും ഞെട്ടിയത് ആ സിനിമയ്ക്ക് പിന്നാലെ തമിഴിലെ ആദ്യ ഓഫര്‍ വന്നപ്പോഴാണ്. ഒരു ദിവസം അജു വര്‍ഗീസിന്റെ ഫോണ്‍, 'തമിഴിലൊരു വേഷമുണ്ട്. ആര്‍ജെ ബാലാജി വിളിക്കും'. സൊര്‍ഗവാസല്‍ എന്ന സിനിമയിലെ ക്രൂരനായ പോലീസ് വേഷത്തിലേക്ക് കാസ്റ്റ് ചെയ്യുമ്പോഴേ പറഞ്ഞിരുന്നു. റൊമ്പ മോശമാനവന്‍, ഡെവിളിഷ്.
അതേസമയം, വരത്തന്‍, അഞ്ചാം പാതിര, സൊര്‍ഗവാസല്‍, പടക്കളം, എന്നിവയ്ക്ക് ശേഷം അഞ്ചാമത്തെ വില്ലന്‍ വേഷം ഇപ്പോൾ ചര്‍ച്ചയിലാണ്. ഇതിന്റെ മറുവശത്ത് ഒട്ടും ടോക്സിക് അല്ലാത്ത നായക വേഷങ്ങള്‍ കിട്ടുന്നതിന്റെ സന്തോഷവുമുണ്ട്...''