
സിനിമാ നിര്‍മ്മാണത്തിനായി രാംകുമാറിന്റെ മകനും ഭാര്യയും ചേര്‍ന്ന് എടുത്ത വായ്പ തുക തിരിച്ചടയ്ക്കാത്ത കേസിൽ മദ്രാസ് കോടതി ഇടപെട്ടതിനെ തുടർന്ന് നടന്‍ പ്രഭു കോടതിൽ ഹാജരായി(Actor Prabhu). സഹോദരന്റെ കടബാധ്യതയുടെ ഉത്തരവാദിത്തം ഏറ്റെടുക്കാൻ താൻ തയ്യാറല്ലെന്ന് അദ്ദേഹം കോടതിയെ അറിയിച്ചു.
പിതാവ് ശിവാജി ഗണേശന്റെ പേരിൽ ടി നഗറിൽ ഉണ്ടായിരുന്ന ബംഗ്ലാവിന്റെ നാലിലൊരു ഭാഗം കണ്ടുകെട്ടാൻ കോടതി തീരുമാനിച്ചിരുന്നു. ഈ ഉത്തരവ് പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ടാണ് പ്രഭു കോടതിൽ എത്തിയത്. ‘അണ്ണൈ ഇല്ലം’ എന്ന ബംഗ്ലാവ് സഹോദരങ്ങള്‍ തമ്മിലുള്ള ധാരണപ്രകാരം തനിക്ക് അവകാശപ്പെട്ടതാണെന്ന് അദ്ദേഹം വ്യക്തമാക്കി. മാത്രമല്ല; താന്‍ ഇതുവരെ കടം വാങ്ങിയിട്ടില്ല. മറ്റുള്ളവരുടെ ബാധ്യത ഏറ്റെടുക്കാന്‍ താല്‍പര്യമില്ല എന്ന് കോടതിയെ അറിയിക്കുകയും ചെയ്തു.
താങ്കളുടെ സഹോദരനല്ലേ രാംകുമാര്‍? ഒരുമിച്ചല്ലേ ജീവിക്കുന്നത്? വായ്പ തിരിച്ചടച്ച ശേഷം രാംകുമാറില്‍ നിന്നും തുക തിരിച്ചു വാങ്ങിയാൽ പോരേ? എന്ന കോടതിയുടെ ചോദ്യത്തിന് രാംകുമാര്‍ പലരില്‍ നിന്നും കടം വാങ്ങിയിട്ടുണ്ടെന്നാണ് പ്രഭു മറുപടി നൽകിയത്.