"സിനിമയിൽ ശക്തമായൊരു വേഷം ചെയ്യാന്‍ കഴിഞ്ഞിട്ടില്ല, അതിനൊരവസരവും ലഭിച്ചിട്ടില്ല, അതിപ്പോഴും സങ്കടമുള്ള കാര്യമാണ്"; നടി സീനത്ത് | Actress Zeenath

"മമ്മൂക്കക്ക് എല്ലാവരോടും ഭയങ്കര സ്നേഹമാണ്, പക്ഷെ സ്നേഹം അധികം പ്രകടിപ്പിക്കില്ല"
Seenath
Published on

സിനിമയില്‍ ശക്തമായൊരു വേഷം ചെയ്യാന്‍ കഴിഞ്ഞിട്ടില്ലെന്നും അതിനുള്ള അവസരം ലഭിച്ചിട്ടില്ലെന്നും അക്കാര്യത്തിൽ ഇപ്പോഴും വിഷമമാണെന്നും തുറന്ന് പറഞ്ഞു നടി സീനത്ത്. മമ്മൂട്ടിയും മോഹന്‍ലാലുമായുള്ള തന്റെ സൗൃദത്തെക്കുറിച്ചും സീനത്ത് ഒരഭിമുഖത്തില്‍ പറഞ്ഞു.

''ധനം എന്ന സിനിമയില്‍ അഭിനയിക്കുന്ന സമയത്താണ് മോഹന്‍ലാലുമായി പരിചയത്തിലാകുന്നത്. ആ സൗഹൃദത്തിലാണ് കിലുക്കം സിനിമയില്‍ അഭിനയിക്കാന്‍ അവസരം കിട്ടുന്നത്. മഹാനഗരം എന്ന ചിത്രത്തില്‍ മമ്മൂക്കയോടൊപ്പം അഭിനയിച്ചിരുന്നു.

ഒരു ദിവസം ഷൂട്ടിങ്ങിനായി എന്നെ മേക്കപ്പ് ചെയ്യുകയായിരുന്നു. അപ്പോള്‍ കുറച്ച് അടുത്തുതന്നെ മമ്മൂക്ക ഇരിക്കുന്നുണ്ടായിരുന്നു. എല്ലാവരും മമ്മൂക്കയോട് സംസാരിക്കുകയും നമസ്‌കാരം പറയുകയും ചെയ്യുന്നത് ഞാന്‍ കണ്ടു. എനിക്ക് അതിനെക്കുറിച്ച് അറിയില്ലായിരുന്നു. മമ്മൂക്കയോട് എല്ലാവര്‍ക്കും ആരാധനയും ബഹുമാനവും ഉള്ളതുകൊണ്ടാണ് അത്തരത്തില്‍ ചെയ്തത്. എനിക്കും അങ്ങനെ തന്നെയായിരുന്നു. പക്ഷെ അത് പ്രകടിപ്പിക്കാന്‍ അറിയില്ലായിരുന്നു.

അദ്ദേഹം എന്നെ ഇടയ്ക്ക് നോക്കുന്നുണ്ടായിരുന്നു. വൈകുന്നേരമായപ്പോള്‍ ഷൂട്ടിംഗ് കഴിഞ്ഞു. ഞാന്‍ മേക്കപ്പ് മാറ്റുകയായിരുന്നു. മമ്മൂക്ക നേരെ എന്റെ അടുത്ത് വന്നിട്ട് നമസ്‌കാരം പറഞ്ഞു. ഞാന്‍ വല്ലാതായിപ്പോയി. അദ്ദേഹത്തോട് സംസാരിക്കണമായിരുന്നു. അത് ഞാന്‍ ഒരിക്കലും മറക്കില്ല. അദ്ദേഹത്തിന് എല്ലാവരോടും ഭയങ്കര സ്നേഹമാണ്. പക്ഷെ സ്നേഹം അധികം പ്രകടിപ്പിക്കില്ല. പക്ഷെ അന്ന് മമ്മൂക്ക എന്നോട് അങ്ങനെ പറഞ്ഞത് വലിയ സങ്കടമായി. ഞാനൊരിക്കലും പ്രതീക്ഷിച്ചിരുന്നില്ല. വീട്ടില്‍ പോയിട്ടും ആ സങ്കടം മാറിയില്ല.

ഇത്തവണ അമ്മയുടെ യോഗത്തില്‍ മമ്മൂക്ക ഇല്ലാത്തത് വലിയ സങ്കടമായിരുന്നു. ഒരുപാട് സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. പക്ഷെ ശക്തമായൊരു വേഷം ചെയ്യാന്‍ കഴിഞ്ഞിട്ടില്ല. അതിനൊരവസരവും ലഭിച്ചിട്ടില്ല. അതിപ്പോഴും സങ്കടമുള്ള കാര്യമാണ്. ചിലപ്പോള്‍ ആരുമായിട്ട് സൗഹൃദം കാത്തുസൂക്ഷിക്കാത്തത് കൊണ്ടായിരിക്കാം. ചില സിനിമ കിട്ടാത്തത് എന്റെ കുഴപ്പം കൊണ്ടായിരിക്കാം.''; സീനത്ത് പറഞ്ഞു.

Related Stories

No stories found.
Times Kerala
timeskerala.com