''ചിത്രം ഞാനെന്റെ വാച്ച്‌ലിസ്റ്റില്‍ ഉള്‍പ്പെടുത്തിക്കഴിഞ്ഞു''; 'ലോക'യെ പ്രശംസിച്ച് പ്രിയങ്ക ചോപ്ര | Loka

"കല്യാണി ഇന്ത്യയിലെ ആദ്യത്തെ വനിതാ സൂപ്പര്‍ ഹീറോ, ദുല്‍ഖര്‍ സല്‍മാനും ലോക ടീമിനും അഭിനന്ദനങ്ങള്‍!"
Priyanka
Published on

ബോളിവുഡിലും തരം​ഗമായി 'ലോക-ചാപ്റ്റർ വൺ: ചന്ദ്ര'. ഡൊമനിക് അരുണ്‍ സംവിധാനം ചെയ്ത് ദുല്‍ഖര്‍ സല്‍മാന്റെ വേഫെറര്‍ ഫിലിംസ് നിര്‍മിച്ച ഏഴാമത്തെ ചിത്രമായ 'ലോക' തിയേറ്ററില്‍ വിജയക്കുതിപ്പ് തുടരുകയാണ്. സെപ്റ്റംബര്‍ നാലിനാണ് ലോകയുടെ ഹിന്ദി പതിപ്പ് റിലീസ് ചെയ്തത്. പിന്നാലെ ചിത്രത്തെ പ്രശംസിച്ച് ബോളിവുഡ് താരങ്ങൾ രംഗത്തെത്തി.

ചിത്രത്തിനെ പ്രശംസിച്ച് സോഷ്യല്‍ മീഡിയയില്‍ കുറിപ്പ് പങ്കുവെച്ചിരിക്കുകയാണ് ബോളിവുഡ് താരം പ്രിയങ്കാ ചോപ്ര. ഇന്ത്യയിലെ ആദ്യത്തെ വനിതാ സൂപ്പര്‍ഹീറോയെ അവതരിപ്പിച്ച ചിത്രത്തിന്റെ ക്രൂവിനെ അഭിനന്ദിച്ചുകൊണ്ടാണ് പ്രിയങ്കയുടെ കുറിപ്പ്.

"ഇന്ത്യയിലെ ആദ്യത്തെ വനിതാ സൂപ്പര്‍ഹീറോ ഇതാ ഇവിടെ. ദുല്‍ഖര്‍ സല്‍മാനും ലോക ടീമിനും അഭിനന്ദനങ്ങള്‍. ഈ കഥ മലയാളി ഹൃദയങ്ങളെ കീഴടക്കിക്കൊണ്ടിരിക്കുകയാണ്. ഇപ്പോഴിതാ ഹിന്ദിയിലും പുറത്തിറങ്ങിയിരിക്കുന്നു. ചിത്രം ഞാനെന്റെ വാച്ച്‌ലിസ്റ്റില്‍ ഉള്‍പ്പെടുത്തിക്കഴിഞ്ഞു. നിങ്ങളോ?' -എന്നാണ് പ്രിയങ്ക ഇന്‍സ്റ്റഗ്രാം സ്റ്റോറിയായി കുറിച്ചത്.

ലോകയുടെ ഹിന്ദി പതിപ്പിന്റെ ട്രെയിലര്‍ ലിങ്കും പ്രിയങ്ക സ്റ്റോറിയില്‍ കൂട്ടിച്ചേര്‍ത്തിട്ടുണ്ട്. ദുല്‍ഖര്‍, കല്യാണി പ്രിയദര്‍ശന്‍, ഡൊമനിക് അരുണ്‍ തുടങ്ങി പ്രധാന ക്രൂ അംഗങ്ങളെ ടാഗ് ചെയ്തുകൊണ്ടാണ് താരം സ്റ്റോറി പോസ്റ്റ് ചെയ്തിരിക്കുന്നത്.

കല്യാണിക്ക് പുറമേ, നസ്‌ലെൻ, സാൻഡി, അരുൺ കുര്യൻ, ചന്ദു സലിംകുമാർ, നിഷാന്ത് സാഗർ, വിജയരാഘവൻ, നിത്യശ്രീ, ശരത് സഭ തുടങ്ങി നിരവധി താരങ്ങളാണ് ചിത്രത്തിലുള്ളത്. തിയറ്ററിലെത്തി ആ​ദ്യവാരത്തിൽ തന്നെ 100 കോടി കളക്ഷൻ നേടിയ ചിത്രം തിയറ്ററുകളിൽ വിജയകരമായി പ്രദർശനം തുടരുകയാണ്.

Related Stories

No stories found.
Times Kerala
timeskerala.com