

ബിഗ് ബോസ് മലയാളം സീസൺ ഏഴ് കഴിഞ്ഞ ദിവസമാണ് അവസാനിച്ചത്. ഒടുവിൽ സീസൺ ഏഴിന്റെ വിന്നറായി അനുമോളെ തിരഞ്ഞെടുക്കുകയായിരുന്നു. ഈ സീസണിൽ ബിബി ആരാധകർ നെഞ്ചേറ്റിയ മൽസരാർത്ഥികളിൽ ഒരാളായിരുന്നു നെവിൻ കാപ്രെഷ്യസ്. കുട്ടികൾ മുതൽ മുതിർന്നവർ വരെ നെവിന്റെ ആരാധകരായി മാറി. ഇപ്പോൾ അനുമോളെ കുറിച്ച് നെവിൻ പറഞ്ഞ വാക്കുകളാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്.
"പിആറിന്റെ പിൻബലം കൊണ്ട് മാത്രം അനുമോൾ കപ്പ് നേടിയെന്ന് ഞാൻ ചിന്തിക്കുന്നില്ല. ഞാൻ കപ്പ് ആഗ്രഹിച്ചിരുന്നില്ല. അതുകൊണ്ട് തന്നെ ആര് കപ്പെടുത്താലും സന്തോഷമേയുള്ളു. അനുമോൾ ഹൗസിൽ ഒറ്റപ്പെട്ടപ്പോൾ ഞാൻ സപ്പോർട്ട് ചെയ്തു." - നെവിൻ പറയുന്നു.
"പിആർ ചെയ്യുന്നത് തെറ്റല്ല. കണ്ടന്റ് ഉണ്ടെങ്കിൽ അല്ലേ പിആർ ചെയ്യാൻ പറ്റൂ. അനുമോളെ പുറത്താക്കിയില്ലെങ്കിൽ ഞാൻ പുറത്തുപോകുമെന്ന് പറഞ്ഞ് ഒരിക്കൽ ഞാൻ ഇറങ്ങി ഓടിയിരുന്നു. ഗെയിമിന്റെ ഭാഗമായി നമ്മൾ പലതും പറയുകയും ചെയ്യുകയും ചെയ്യും. എനിക്ക് എല്ലാവരും ഫേവറിറ്റാണ്. എന്റെ മനസ്സിൽ ഇഷ്‌ടപ്പെട്ട ഒരു മത്സരാർത്ഥി ഉണ്ടായിരുന്നു. ഞാൻ അനീഷേട്ടനെ ആയിരുന്നു സപ്പോർട്ട് ചെയ്‌തിരുന്നത്. എന്റെ മനസിൽ അനീഷേട്ടനാണ് വിജയിച്ചത്." - നെവിൻ പറഞ്ഞു.