
വിവാദങ്ങൾളൊഴിഞ്ഞു റിലീസായ സുരേഷ് ഗോപി ചിത്രം ജെഎസ്കെയുടെ വിശേഷങ്ങൾ ചോദിച്ചറിയാൻ തിയേറ്ററിലെത്തിയ യൂട്യൂബർമാർക്ക് സുരേഷ് ഗോപിയുടെ മകനും നടനുമായ ഗോകുൽ സുരേഷ് നൽകിയ മറുപടി വൈറൽ.
സിനിമയിൽ വേഷമിട്ട അനിയൻ മാധവ് സുരേഷിന്റെ അഭിനയം എങ്ങനെയുണ്ടെന്ന ചോദ്യത്തിന്, "ഞാൻ പാപ്പരാസികൾക്ക് മറുപടി കൊടുക്കാറില്ല'' എന്നായിരുന്നു ഗോകുലിന്റെ മറുപടി. സിനിമ കാണാൻ സുരേഷ് ഗോപിക്കൊപ്പം എത്തിയതായിരുന്നു ഗോകുൽ.
"പാപ്പരാസികൾക്ക് ഞാൻ മറുപടി കൊടുക്കാറില്ല. ടാഗുള്ള മീഡിയയ്ക്ക് ഞാൻ മറുപടി കൊടുക്കാം. പാപ്പരാസികൾക്ക് തരില്ല. നിങ്ങൾ കണ്ടന്റുകൾ വളച്ചൊടിക്കുന്ന ടീമാണ്. നിങ്ങളൊരു കമ്പനിക്കിത് വിൽക്കുമല്ലോ. അവരതിനെ വളച്ചൊടിക്കും. പത്ത് ഹെഡ്ലൈൻ ഇട്ട് വിടും. എനിക്കറിയാം നിങ്ങളെ."- എന്നായിരുന്നു ഗോകുലിന്റെ പ്രതികരണം.
കഴഞ്ഞ ദിവസം നടൻ സാബുമോനും യൂട്യൂബർമാരെ കുറിച്ച് ഇതേ പ്രതികണമാണ് നടത്തിയത്. ഇവർ മാധ്യമങ്ങളല്ലെന്നും പാപ്പരാസികളാണെന്നുമാണ് സാബുമോൻ പറഞ്ഞത്. തന്റെ വിഡിയോ പകർത്തുന്ന ആളുകളുടെ ദൃശ്യങ്ങൾ മൊബൈലിൽ പകർത്തുന്ന സാബുമോന്റെ വിഡിയോയും വൈറലായിരുന്നു.