"ഞാന്‍ മദ്യപിക്കാറില്ല, എന്നെ കുടിപ്പിക്കാന്‍ വേണ്ടി എന്റെ തലയിലൂടെ മദ്യം ഒഴിച്ചിട്ടുണ്ട് കൂട്ടുകാര്‍, എന്നിട്ടും കുടിച്ചിട്ടില്ല, അതാണു വാസ്തവം" - ഇടവേള ബാബു | Edavela Babu

"ഞാന്‍ കൂട്ടുകാർക്കൊപ്പം ബാറിലും കയറും, അവിടെ പോയി നല്ല ഭക്ഷണമോ, സോഡയോ ഒക്കെ കഴിക്കും".
Edavela Babu
Updated on

വര്‍ഷങ്ങളായി സിനിമയിലുള്ള വ്യത്യസ്തനായ നടനാണ് ഇടവേള ബാബു. താരംസംഘടനയായ അമ്മയുടെ പ്രധാന പ്രവര്‍ത്തകരിലൊരാളാണ്. സ്വഭാവം കൊണ്ടും മറ്റുള്ളവരോടുള്ള പെരുമാറ്റം കൊണ്ടും ബാബു എന്നും വ്യത്യസ്തനാണ്. ഒരു ഇന്റര്‍വ്യൂവില്‍ മദ്യപാനത്തെക്കുറിച്ചുള്ള ചോദ്യത്തിനു താരം പറഞ്ഞ മറുപടിയാണ് ശ്രദ്ധേയമാകുന്നത്.

"ഞാന്‍ മദ്യപിക്കാറില്ല. ഇത് വലിയ ക്രെഡിറ്റ് ആയി പറയുന്നതല്ല. ഞാന്‍ മദ്യപിക്കാറില്ല. എന്റെ അച്ഛന്‍ മദ്യപിക്കാത്ത ആളായിരുന്നു. പോലീസില്‍ ആയിരുന്നു അച്ഛന്‍. പക്കാ വെജിറ്റേറിയന്‍. കുറെയധികം ക്വാളിറ്റിയുള്ള ഒരു മനുഷ്യനായിരുന്നു അദ്ദേഹം. ബസില്‍ മാത്രമേ അദ്ദേഹം യാത്ര ചെയ്യുകയുള്ളൂ. അത് എവിടെയൊക്കെയോ എന്റെ മനസിലും കയറിയിട്ടുണ്ട്, അത് ഇപ്പോഴും ഫോളോ ചെയ്യുന്നുവെന്ന് മാത്രം." - ബാബു പറഞ്ഞു.

"മദ്യപാനം തെറ്റാണെന്നല്ല, 'നിന്റെ സ്വന്തം പൈസകൊണ്ട് നിനക്ക് മദ്യപിക്കാം, സിഗരറ്റ് വലിക്കാം' എന്നാണ് അച്ഛന്‍ പറയാറുള്ളത്. പിന്നെ സ്വന്തം പൈസ ആയപ്പോഴും എനിക്കു മദ്യപിക്കാന്‍ ഇതുവരെ തോന്നിയിട്ടില്ല.

എന്റെ മിക്ക സുഹൃത്തുക്കളും മദ്യപിക്കുന്നവരാണ്. ഞാന്‍ അവര്‍ക്കൊപ്പം ബാറിലും കയറും. അവിടെ പോയി നല്ല ഭക്ഷണമോ, സോഡയോ ഒക്കെ കഴിക്കും. എന്നെ കുടിപ്പിക്കാന്‍ വേണ്ടി എന്റെ തലയിലൂടെ മദ്യം ഒഴിച്ചിട്ടുണ്ട് കൂട്ടുകാര്‍. എന്നിട്ടും എനിക്കു കുടിക്കാന്‍ തോന്നിയിട്ടില്ല, അതാണു വാസ്തവം."- ഇടവേള ബാബു പറഞ്ഞു.

Related Stories

No stories found.
Times Kerala
timeskerala.com