

'വസീഗരാ’ പാടി ദുബായിയെ ഇളക്കിമറിച്ച് രേണു സുധി. ദുബായിയിൽ നടന്ന മ്യൂസിക്കൽ നൈറ്റ് പരിപാടിയിലാണ് രേണു സുധി ഗാനം ആലപിച്ചത്. രേണുവിന്റെ പാട്ട് സമൂഹമാധ്യമങ്ങളിൽ വൈറലായിട്ടുണ്ട്. ‘മിന്നലേ’ എന്ന ചിത്രത്തിൽ ബോംബെ ജയശ്രീ പാടിയ ‘വസീഗരാ’ എന്ന ഗാനമാണ് രേണു സുധി മനോഹരമായി ആലപിക്കുന്നത്. രേണുവിന്റെ പാട്ടിൽ ആവേശഭരിതരായി ആർത്തുവിളിക്കുന്ന പ്രേക്ഷകരെയും വിഡിയോയിൽ കാണാം.
ദുബായിയിലെ പരിപാടിയുടെ വിഡിയോ വൈറലായതോടെ രേണുവിന്റെ ആരാധകരും ആവേശത്തിലാണ്. ഓപ്പൺ സ്റ്റേജിൽ ഇത്ര കോൺഫിഡൻസോടെ പാടണമെങ്കിൽ രേണു സുധി പൊളിയാണെന്ന് ആരാധകർ കുറിക്കുന്നു. രേണുവിനെ കളിയാക്കിയവർക്കും അപമാനിച്ചവർക്കുമുള്ള മറുപടിയാണിതെന്നും ആരാധകർ കുറിക്കുന്നു.
അന്തരിച്ച നടനും മിമിക്രി കലാകാരനുമായ കൊല്ലം സുധിയുടെ ഭാര്യയായ രേണു സുധി സോഷ്യൽ മീഡിയയിലെ വൈറൽ താരമാണ്. അഭിമുഖങ്ങളിലൂടെയും റീൽ വിഡിയോകളിലൂടെയും ഷോർട്ട് ഫിലിമുകളിലൂടെയുമാണ് രേണു സോഷ്യൽ മീഡിയയ്ക്ക് സുപരിചിതയായത്. രേണുവിന്റെ ഫോട്ടോഷൂട്ടുകളും ആൽബങ്ങളുമൊക്കെ പലപ്പോഴും വലിയ രീതിയിലുള്ള വിമർശനങ്ങള്‍ ഏറ്റുവാങ്ങിയിട്ടുണ്ട്.