

മലയാളികൾക്ക് സുപരിചിതയാണ് സോഷ്യൽ മീഡിയ വൈറൽ താരം രേണു സുധി. ബിഗ് ബോസ് മലയാളം സീസൺ ഏഴിലെ മത്സരാർത്ഥിയായി എത്തിയെങ്കിലും അധികം വൈകാതെ രേണു ബിബി ഹൗസിൽ നിന്ന് പുറത്തിറങ്ങുകയായിരുന്നു. എന്നാൽ ഇതിനുശേഷം താരത്തിന്റെ ജനപിന്തന്തുണ വർധിച്ചു. നാട്ടിലും വിദേശത്തുമടക്കം നിരവധി ഉദ്ഘാടന ചടങ്ങുകളിലാണ് താരം പങ്കെടുക്കുന്നത്. തുടർന്ന് സൗന്ദര്യത്തിനു ട്രീറ്റ്‌മെന്റ് ചെയ്ത താരം വസ്ത്രധാരണത്തിലും വൻ മാറ്റം നടത്തി. ഇതിന് പിന്നാലെ താരത്തിനെ തേടി വൻ വിമർശനങ്ങളാണ് എത്തുന്നത്.
ഇതിനിടെ, പല ഓൺലൈൻ ചാനലുകൾക്കും രേണു അഭിമുഖങ്ങളും നൽകുന്നുണ്ട്. അങ്ങനെയൊരു അഭിമുഖത്തിൽ രേണു വിവാഹക്കാര്യത്തെക്കുറിച്ച് പറഞ്ഞ വാക്കുകളാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. 'വിവാഹത്തെക്കുറിച്ച് ചിന്തിക്കുന്നുണ്ടോ?' എന്ന അവതാരകയുടെ ചോദ്യത്തിന്, 'ചിലപ്പോൾ ചിന്തിച്ചേക്കും, ഇവിടെ ഇരിക്കുന്ന ഈ നിമിഷം വരെ ചിന്തിച്ചിട്ടില്ല, മുന്നോട്ടു ചിലപ്പോള്‍ ചിന്തിക്കാം' എന്നാണ് രേണു പറയുന്നത്.
"കുറെ പ്രൊപ്പോസല്‍സ് വന്നിരുന്നു. അവരോട് താൻ പറഞ്ഞത് തന്റെയും മക്കളുടെയും പേരില്‍ താൻ പറയുന്ന എമൗണ്ട് ഫിക്‌സഡ് ഡെപ്പോസിറ്റ് ഇട്ടാല്‍ കല്യാണം കഴിക്കാം" എന്നാണ്. "പൈസക്കാരന്‍ ആണെങ്കില്‍ എനിക്ക് ഇങ്ങനെ ഓടി നടക്കേണ്ട കാര്യമില്ലല്ലോ?' സോഷ്യൽ മീഡിയയിലെ ഇപ്പോഴുള്ള പരിപാടികള്‍ എല്ലാം നിര്‍ത്താന്‍ പറഞ്ഞ് ഒരാൾ വന്നാൽ ഞാൻ നിർത്തും. എന്നാൽ പിള്ളേരുടെയും എന്റെയും കാര്യങ്ങള്‍ നോക്കണം." - എന്നാണ് താരം പറയുന്നത്.