Bison

“ഇടത് കൈ ഒടിഞ്ഞു, മൂന്ന് പല്ലുകൾ റൂട്ട് കനാൽ ചെയ്യേണ്ടി വന്നു, കൈമുട്ട്, വിരലുകൾ തുടങ്ങി പല ഭാഗത്തും പരുക്കുണ്ടായി, പക്ഷേ അതെല്ലാം ഞാൻ ആസ്വദിച്ചു" ; ധ്രുവ് വിക്രം | BISON

‘ബൈസൺ’ ചിത്രീകരണത്തിനിടെ ശരീരത്തിൽ നിറയെ പരിക്കുകൾ പറ്റിയതായി നടൻ ധ്രുവ് വിക്രം
Published on

തന്റെ പുതിയ ചിത്രം ‘ബൈസണി’ന്റെ ചിത്രീകരണത്തിനിടയിൽ ശരീരത്തിൽ നിറയെ പരിക്കുകൾ പറ്റിയതായി തുറന്നു പറഞ്ഞ് നടൻ ധ്രുവ് വിക്രം. “ഇടത് കൈ ഒടിഞ്ഞു. പരിക്ക് മൂലം മൂന്ന് പല്ലുകൾ റൂട്ട് കനാൽ ചെയ്യേണ്ടി വന്നു. എന്നാൽ അതെല്ലാം ഞാൻ ആസ്വദിച്ചു" എന്നും ധ്രുവ് പറഞ്ഞു. ചിത്രത്തിന്റെ റിലീസിൻ്റെ ഭാഗമായി നടന്ന പത്രസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു താരം.

"ഷൂട്ടിങ് സമയത്ത് ഒരുപാട് പരുക്കുകൾ സംഭവിച്ചു. ഇടത് കൈ ഒടിഞ്ഞു. പരുക്ക് മൂലം മൂന്ന് പല്ലുകൾ റൂട്ട് കനാൽ ചെയ്യേണ്ടി വന്നു. കഴുത്തിൽ വലിയ രീതിയിലുള്ള പരുക്കുകളുണ്ടായി. കൈമുട്ട്, വിരലുകൾ തുടങ്ങി പല ഭാഗത്തും പരുക്കുകളുണ്ടായി. പക്ഷേ അതെല്ലാം ഞാൻ ആസ്വദിച്ചു." - ധ്രുവ് വിക്രം പറഞ്ഞു.

ധ്രുവ് വിക്രമിനെ നായകനാക്കി മാരി സെൽവരാജ് ഒരുക്കിയ ഏറ്റവും പുതിയ ചിത്രമാണ് ‘ബൈസൺ’. ഒരു സ്പോർട്സ് ഡ്രാമയായി ഒരുക്കിയ ചിത്രത്തിൽ അനുപമ പരമേശ്വരനാണ് നായിക. മലയാളത്തില്‍ നിന്ന് രജിഷ വിജയൻ, ലാൽ തുടങ്ങിയവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തിയിട്ടുണ്ട്. ദീപാവലി റിലീസായി എത്തിയ ചിത്രം മികച്ച പ്രതികരണങ്ങളാണ് നേടിക്കൊണ്ടിരിക്കുന്നത്.

ഇന്ത്യയില്‍ നിന്ന് മാത്രം 5.67 കോടി രൂപയാണ് ബൈസണ്‍ ഇതുവരെ നേടിയിരിക്കുന്നത്. സ്‌പോര്‍ട്‌സ് ഡ്രാമ വിഭാഗത്തിൽ ചിത്രീകരിക്കുന്ന സിനിമ പ്രശസ്ത കബഡി താരം മാനത്തി ഗണേശിന്റെ ജീവിതത്തിൽ നിന്നും പ്രചോദനമുൾക്കൊണ്ടാണ് ഒരുക്കിയിരിക്കുന്നത്. എന്നാൽ അദ്ദേഹത്തിന്റെ ബയോപിക് ആയിരിക്കില്ലെന്നും സംവിധായകൻ വെളിപ്പെടുത്തിയിരുന്നു.

Times Kerala
timeskerala.com