

സോഷ്യൽ മീഡിയയിലെ വൈറൽ താരമാണ് ആറാട്ടണ്ണൻ എന്ന സന്തോഷ് വർക്കി. സന്തോഷ് വർക്കി ഫെയ്സ്ബുക്കിൽ പങ്കുവയ്ക്കുന്ന കുറിപ്പുകൾ വിവാദങ്ങൾക്ക് ഇടയാക്കാറുണ്ട്. അത്തരത്തിൽ പങ്കുവച്ച ഒരു പോകുറിപ്പാണ് ഇപ്പോൾ പ്രേക്ഷകർക്കിടയിൽ ശ്രദ്ധ നേടുന്നത്. അടുത്തിടെ വിവാഹമോചിതയായ നടി മീര വാസുദേവന് ജീവിതം നൽകാൻ താൻ തയ്യാറാണെന്ന് പറഞ്ഞുകൊണ്ടാണ് സന്തോഷ് വർക്കി കുറിപ്പ് പങ്കുവച്ചത്.
അടുത്ത കാലത്തു ഡിവോഴ്സ് ആയ മകനുള്ള മീര വാസുദേവന് ജീവിതം കൊടുക്കാൻ ആറാട്ട് അണ്ണൻ റെഡി ആണ് എന്ന് കുറിച്ച് കൊണ്ടാണ് പോസ്റ്റ് ഫേസ്ബുക്കിൽ പങ്കുവച്ചത്. ഇത് സോഷ്യൽ മീഡിയയിൽ വൈറലായതോടെ നിരവധി പേരാണ് കമന്റുമായി എത്തുന്നത്. 'താങ്കൾ, ശെരിക്കും ഏത് യൂണിവേഴ്സ് ആണ്?' എന്നാണ് ഒരാൾ ചോദിക്കുന്നത്. 'മീര വാസുദേവനോട് നാളെ തന്നെ പറയാം… വലിയ സന്തോഷം ആകും', 'ഇതിലും നല്ലത് മീര ആത്മഹത്യ ചെയ്യുന്നതാണ്' തുടങ്ങിയ കമന്റാണ് പോസ്റ്റിനു താഴെ വരുന്നത്.
ഇതിനു പിന്നാലെ മറ്റൊരു പോസ്റ്റും സന്തോഷ് വർക്കി പങ്കുവച്ചിട്ടുണ്ട്. "തന്റെ അമ്മയുടെ കാലം കഴിഞ്ഞാൽ തനിക്ക് ആരും ഇല്ല. അത് കൊണ്ട് ആണ് ഞാൻ കല്യാണം കഴിക്കാൻ നോക്കുന്നത്" എന്നാണ് ആറാട്ടണ്ണൻ പറയുന്നത്.