
ദേശീയ ചലച്ചിത്ര അവാര്‍ഡ് വിവാദത്തില്‍ പ്രതികരിച്ച് നടന്‍ വിജയ രാഘവന്‍. എനിക്ക് ആദ്യമായാണ് ദേശീയ പുരസ്‌കാരം ലഭിക്കുന്നത്. അതിന്റെ വലിപ്പച്ചെറുപ്പം നോക്കാന്‍ ഞാന്‍ ആളല്ല. 'മത്സരിച്ച് അഭിനയിച്ചു' എന്ന് പറയുന്നപോലെ, മത്സരിക്കേണ്ട സംഭവം അല്ല അഭിനയമെന്നും വിജയ രാഘവൻ പറഞ്ഞു.
ഞാന്‍ അഭിനയിച്ച ഇട്ടൂപ്പ് എന്ന കഥാപാത്രം എന്റേതായ രീതിയില്‍ സൃഷ്ടിച്ചെടുത്ത കഥാപാത്രമാണ്. ഷാരൂഖ് ഖാന്‍ അഭിനയിച്ചത് അദ്ദേഹത്തിന്റെ കഥാപാത്രമാണ്. അതില്‍ ഏതാണ് നല്ലതെന്ന് തീരുമാനിക്കേണ്ട അധികാരം ജൂറിക്കാണ്...'' - വിജയ രാഘവൻ കൂട്ടിച്ചേർത്തു