വയലൻസും വില്ലൻ വേഷങ്ങളുമാണ് തേടിയെത്തുന്നത്, പേര് മാറ്റാൻ ഉദ്ദേശിക്കുന്നില്ല; അപ്പാനി ശരത് | Junkar

'ജങ്കാർ' ട്രെയിലർ റാസൽഖൈമയിൽ പുറത്തിറക്കും
Junkar
Updated on

വയലൻസും വില്ലൻ വേഷങ്ങളുമാണ് തന്നെ തേടിയെത്തുന്നതെങ്കിലും സ്വന്തം പേരിനോട് ചേർത്തുവെച്ച ആദ്യ സിനിമയിലെ 'അപ്പാനി' എന്ന വില്ലനെ മാറ്റാൻ ഉദ്ദേശിക്കുന്നില്ലെന്ന് നടൻ അപ്പാനി ശരത്. 'ജങ്കാർ' എന്ന പുതിയ സിനിമയുടെ പ്രചരണാർഥം ദുബൈയിലെത്തിയ ശരത് വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു.

"നാടകരംഗത്ത് നിന്ന് സിനിമയിലെത്തിയ തനിക്ക് വ്യത്യസ്ത കഥാപാത്രങ്ങളെ അവതരിപ്പിക്കണമെന്ന് ആഗ്രഹമുണ്ടെങ്കിലും വയലൻസും വില്ലൻ വേഷങ്ങളുമാണ് തേടിയെത്തുന്നത്. പക്ഷേ, അവതരിപ്പിച്ച കഥാപാത്രങ്ങളുടെ പേരിൽ അറിയപ്പെടുക എന്നത് അംഗീകാരമാനു." - അപ്പാനി ശരത് പറഞ്ഞു.

ഒരേതരം കഥാപാത്രങ്ങളെ അവതരിപ്പിക്കേണ്ടി വരുന്ന ദുര്യോഗം പല നടിമാരും അനുഭവിക്കുന്നുണ്ടെന്ന് നടി ശ്വേതാ മേനോൻ പറഞ്ഞു.

സർവൈവർ ത്രില്ലർ വിഭാഗത്തിൽ പെടുന്ന സിനിമയാണ് ജങ്കാറെന്ന് സംവിധായകൻ മനോജ് ടി യാദവ് പറഞ്ഞു. സിനിമയുടെ ട്രെയിലർ റാസൽഖൈമയിൽ പുറത്തിറക്കും. സിനിമ ജൂലൈ നാലിന് തിയേറ്ററുകളിലെത്തും. നടിമാരായ രേണു സൗന്ദർ, ആലിയ, ജി.സി.സി വിതരണം ഏറ്റെടുത്ത രാജൻ വർക്കല തുടങ്ങിയവരും വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.

Related Stories

No stories found.
Times Kerala
timeskerala.com