
മലയാളത്തിലുള്ള മികച്ച സംവിധായകരിൽ ഒരാളാണ് ഗിരീഷ് എ. ഡി എന്നും അദ്ദേഹത്തോടൊപ്പം സിനിമ ചെയ്യാൻ താത്പര്യമുണ്ടെന്നും തുറന്നു പറഞ്ഞ് നടൻ പൃഥ്വിരാജ് സുകുമാരൻ(Girish AD). കഴിഞ്ഞ വർഷം പുറത്തിറങ്ങിയ പ്രേമലു ഉൾപ്പടെ സൂപ്പർ ശരണ്യ, തണ്ണീർ മത്തൻ ദിനങ്ങൾ എന്നിവയുടെ സംവിധായകനാണ് ഗിരീഷ് എ.ഡി.
"ഗിരീഷ് എ.ഡിയുടെ സംവിധാനത്തിൽ ഒരു സിനിമ ചെയ്യാൻ എനിക്ക് വളരെ ആഗ്രഹമുണ്ട്. അടിപൊളിയായ ഫിലിം മേക്കറാണ് അദ്ദേഹം. ഒരു നല്ല എഴുത്തുകാരനാണ്. എനിക്ക് അദ്ദേഹത്തെ നേരിട്ട് കാണാനോ സംസാരിക്കാനോ ഉള്ള അവസരം ഇതുവരെ ഉണ്ടായിട്ടില്ല. പക്ഷെ അദ്ദേഹം ഗംഭീര ഫിലിം മേക്കറാണെന്ന് അറിയാം. നമുക്കുള്ളവരിൽ വച്ച മികച്ച ഒരാളാണ്" - പൃഥ്വിരാജ് സുകുമാരൻ പറയുന്നു.