"അമ്മയില്‍ വനിതാ നേതൃത്വം വന്നതില്‍ സന്തോഷമുണ്ട്, എന്ത് സംഭവിക്കുമെന്ന് നോക്കാം"; നടി റിമ കല്ലിങ്കല്‍ | AMMA

"മെമ്മറി കാര്‍ഡുമായി ബന്ധപ്പെട്ട് അന്വേഷണം നടക്കട്ടെ, ആദ്യമായിട്ട് ഒരുപാട് നല്ല കാര്യങ്ങൾ നടക്കുകയാണല്ലോ, ഞാനതിനെ സ്വാ​ഗതം ചെയ്യുന്നു"
Rima
Published on

താരസംഘടനയായ 'അമ്മ'യിൽ വനിതാ നേതൃത്വം വന്നതിൽ സന്തോഷമുണ്ടെന്ന് നടി റിമ കല്ലിങ്കൽ. ആദ്യമായി നല്ല കാര്യങ്ങൾ ഒക്കെ നടക്കുന്നു. മെമ്മറി കാർഡ് വിവാദത്തിൽ കുറെ അന്വേഷണം ആയല്ലോയെന്നും റിമ കല്ലിങ്കൽ പറഞ്ഞു. “അമ്മയിൽ വനിത നേതൃത്വം വന്നതിനെ നല്ല രീതിയിൽ തന്നെയാണ് കാണുന്നത്. ആദ്യമായിട്ടല്ലേ, ആദ്യമായിട്ട് ഒരുപാട് നല്ല കാര്യങ്ങൾ നടക്കുകയാണല്ലോ. ഞാനതിനെ സ്വാ​ഗതം ചെയ്യുന്നു, എന്താണ് സംഭവിക്കുന്നതെന്ന് നമുക്ക് നോക്കാം. മെമ്മറി കാർഡുമായി ബന്ധപ്പെട്ട് അന്വേഷണം നടക്കട്ടെ. കുറേ അന്വേഷണങ്ങളായല്ലോ, എല്ലാം നടക്കട്ടെ”, റിമ കല്ലിങ്കൽ പറഞ്ഞു.

അമ്മയിൽ നിന്ന് പോയവരെ തിരികെ കൊണ്ടുവരുമെന്ന് പ്രസിഡന്റ് ശ്വേത മേനോൻ പറഞ്ഞിരുന്നു. അങ്ങനെ സംഭവിച്ചാൽ എന്താണ് പ്രതികരണം എന്ന ചോദ്യത്തിന് രൂക്ഷമായ മറുപടിയാണ് റിമ നൽകിയത്.

“ഞാനൊരു കാര്യം പറയട്ടെ, ഞാനിവിടെ ഫിലിം ക്രിട്ടിക്സ് അവാർഡിന് വന്നതാണ്. എനിക്കിന്ന് മികച്ച നടിക്കുള്ള ഒരു അവാർഡ് കിട്ടിയിട്ടുണ്ട്. നിങ്ങൾ ആരെങ്കിലും അതിനെക്കുറിച്ച് സംസാരിക്കുന്നുണ്ടോ. ഞാനൊരു ആർട്ടിസ്റ്റ് ആണ്. അതെല്ലാവരും മറന്നു പോയി എന്നുള്ളതുണ്ടല്ലോ, ആ ഒരു പോയിന്റിലാണ് ജീവിതത്തിൽ ഞാൻ നിൽക്കുന്നത്. അത്രയേ എനിക്ക് പറയാനുള്ളൂ." - റിമ പറഞ്ഞു.

Related Stories

No stories found.
Times Kerala
timeskerala.com