
തനിക്ക് കുടുംബപ്പേര് കാരണമാണ് ആദ്യമായി സിനിമ ലഭിച്ചതെന്ന് നടൻ പൃഥ്വിരാജ് സുകുമാരൻ 'പിങ്ക്‌വില്ലക്ക്' നല്‍കിയ അഭിമുഖത്തില്‍ വെളിപ്പെടുത്തി. മാത്രമല്ല; താൻ പൂര്‍ണ്ണമായും നെപ്പോട്ടിസത്തിന്റെ പ്രോഡക്ട് ആണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
”എനിക്ക് ആദ്യമായി സിനിമ ലഭിച്ചതിന് കാരണം എന്റെ കുടുംബപ്പേരാണ്. ഞാന്‍ പൂര്‍ണമായും നെപ്പോട്ടിസത്തിന്റെ ഉത്പന്നമാണ്. ഇന്ന് സിനിമയിലേക്ക് കടന്നുവരാന്‍ ഏറ്റവും എളുപ്പമുള്ള കാലമാണിത്. ഒരു മികച്ച ഇന്‍സ്റ്റഗ്രാം റീല്‍ സൃഷ്ടിച്ചാല്‍ ഇന്ന് നിങ്ങള്‍ ശ്രദ്ധിക്കപ്പെടും. നിങ്ങള്‍ക്ക് മികച്ച പോഡ്കാസ്റ്റ് ചെയ്യാം. ആളുകള്‍ നിങ്ങളെ കുറിച്ച് സംസാരിക്കാന്‍ തുടങ്ങും” - പൃഥ്വിരാജ് സുകുമാരൻ പറയുന്നു.