'കുമ്പളങ്ങി നൈറ്റ്സ്' എന്ന ചിത്രത്തിലെ ബോബി തന്നെയാണ് ഞാൻ; ഷെയിൻ നിഗം | Kumbalangi Nights

"ഒരു പരിധിവരെ ഞാൻ ബോബി എന്ന കഥാപാത്രം തന്നെയാണ്, ആ സിനിമയും തന്റെ കഥാപാത്രവും ജീവിതത്തിൽ എന്നും ഓർമ്മയിൽ സൂക്ഷിക്കുന്ന ഒരു കാലഘട്ടമായിരിക്കും"
Shane
Published on

താൻ അവതരിപ്പിച്ച കഥാപാത്രങ്ങളിൽ ഏറെ ഇഷ്ടപ്പെട്ടത് 'കുമ്പളങ്ങി നൈറ്റ്സ്' എന്ന ചിത്രത്തിലെ കഥാപാത്രമെന്ന് ഷെയിൻ നിഗം. ഒരു പരിധിവരെ ആ കഥാപാത്രം താൻ തന്നെയാണെന്നാണ് ഷെയിൻ വെളിപ്പെടുത്തിയത്. ബോബിയുടെ കഥാപാത്രത്തെയും സിനിമയെയും കുറിച്ച് പറയുമ്പോൾ ഷെയിൻ ഏറെ വികാരാധീനനായി. ആ സിനിമയും അതിലെ തന്റെ കഥാപാത്രവും ജീവിതത്തിൽ എന്നും ഓർമ്മയിൽ സൂക്ഷിക്കുന്ന ഒരു കാലഘട്ടമായിരിക്കും എന്നും ഷെയിൻ കൂട്ടിച്ചേർത്തു.

"ഒരു പരിധിവരെ ഞാൻ ബോബി എന്ന കഥാപാത്രം തന്നെയാണ്. ലഗൂൺ ചിൽ എന്ന പാട്ടാണ് ആ സിനിമയുടെ കാര്യം പറയുമ്പോൾ മനസിലേക്ക് വരുക. എനിക്ക് ഭയങ്കര ഇഷ്ട്ടപ്പെട്ട കഥാപാത്രവും സിനിമയുമാണ് കുമ്പളങ്ങി നൈറ്റ്സ്. ഒരു കൂൾ ടൈം അതാണ് എനിക്ക് കുമ്പളങ്ങി നൈറ്റ്സ്. എന്ത് പ്രഹസനമാണ് സജി, കിഡ്‌നി വേണോ?, ഇതൊക്കെ പിന്നീട് ഹിറ്റ് ആകുമെന്ന് ഓർത്ത് പറഞ്ഞ ഡയലോഗുകൾ അല്ല. ആ കാലഘട്ടം എന്നും ഓർമയിൽ ഉണ്ടാകും, എനിക്ക് വളരെ സ്പെഷ്യൽ ആണ് ആ സിനിമ." - ഷെയിൻ നിഗം പറഞ്ഞു.

അതേസമയം, ഷെയിൻ നിഗം നായകനായി എത്തിയ ‘ബൾട്ടി’ തിയേറ്ററുകളിൽ മുന്നേറുകയാണ്. ആദ്യദിനം മുതൽ ഗംഭീര പ്രതികരണം ലഭിച്ച ചിത്രത്തിൽ ഒരു വലിയ താരനിര തന്നെയുണ്ട്. നവാഗതനായ ഉണ്ണി ശിവലിംഗം സംവിധാനം ചെയ്‌ത ചിത്രം പാലക്കാട് ജില്ലയിൽ കേരള-തമിഴ്‌നാട് അതിർത്തിയോട് ചേർന്നു കിടക്കുന്ന ഒരു പ്രദേശത്തെ നാല് യുവാക്കളുടെ കഥയാണ് പറയുന്നത്.

Related Stories

No stories found.
Times Kerala
timeskerala.com