ഹൈബ്രിഡ് കഞ്ചാവ് കേസ്: സംവിധായകരായ ഖാലിദ് റഹ്മാൻ, അഷ്‌റഫ് ഹംസ, സമീർ താഹിർ എന്നിവരെ പ്രതികളാക്കി കുറ്റപത്രം സമർപ്പിച്ചു| Hybrid cannabis

ഫ്ലാറ്റിലെ ലഹരി ഉപയോഗം സമീർ താഹിറിന്റെ അറിവോടെയായിരുന്നു എന്ന് എക്‌സൈസ് കുറ്റപത്രത്തിൽ പറയുന്നു
ഹൈബ്രിഡ് കഞ്ചാവ് കേസ്: സംവിധായകരായ ഖാലിദ് റഹ്മാൻ, അഷ്‌റഫ് ഹംസ, സമീർ താഹിർ എന്നിവരെ പ്രതികളാക്കി കുറ്റപത്രം സമർപ്പിച്ചു| Hybrid cannabis
Published on

കൊച്ചി: യുവ സംവിധായകർ പ്രതികളായ ഹൈബ്രിഡ് കഞ്ചാവ് കേസിൽ എക്‌സൈസ് വകുപ്പ് കുറ്റപത്രം സമർപ്പിച്ചു. ഖാലിദ് റഹ്മാൻ, അഷ്‌റഫ് ഹംസ, സമീർ താഹിർ എന്നിവരെ പ്രതികളാക്കിയാണ് കുറ്റപത്രം സമർപ്പിച്ചത്. കഴിഞ്ഞ ഏപ്രിലിലാണ് 1.6 ഗ്രാം ഹൈബ്രിഡ് കഞ്ചാവുമായി മൂന്ന് പേർ പിടിയിലായത്.(Hybrid cannabis case, Chargesheet filed against directors)

സംവിധായകൻ സമീർ താഹിറിന്റെ കൊച്ചിയിലെ ഫ്ലാറ്റിൽ വെച്ചാണ് ലഹരിമരുന്ന് പിടികൂടിയത്. ഫ്ലാറ്റിലെ ലഹരി ഉപയോഗം സമീർ താഹിറിന്റെ അറിവോടെയായിരുന്നു എന്ന് എക്‌സൈസ് കുറ്റപത്രത്തിൽ പറയുന്നു. കഞ്ചാവ് എത്തിച്ച ഇടനിലക്കാരനെ കണ്ടെത്താനായില്ലെന്നും കുറ്റപത്രത്തിൽ പറയുന്നുണ്ട്.

സമീർ താഹിറിന്റെ പേരിലുള്ള ഫ്ലാറ്റിൽ നിന്നാണ് ഖാലിദ് റഹ്മാൻ, അഷ്‌റഫ് ഹംസ എന്നിവരടക്കം മൂന്നുപേരെ എക്‌സൈസ് പിടികൂടിയത്. സംഭവ സമയത്ത് സമീർ താഹിർ മൊഴി നൽകിയിരുന്നു.

ഏഴ് വർഷം മുമ്പ് വാടകയ്ക്ക് എടുത്ത ഫ്ലാറ്റാണിത്. ഖാലിദ് റഹ്മാൻ, അഷ്‌റഫ് ഹംസ എന്നിവർ ലഹരി എത്തിച്ചതോ ഉപയോഗിച്ചതോ താൻ അറിഞ്ഞില്ല. എങ്കിലും, ഫ്ലാറ്റിലെ ലഹരി ഉപയോഗം സംബന്ധിച്ച് സമീർ താഹിറിന് അറിവുണ്ടായിരുന്നു എന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് അദ്ദേഹത്തെ കേസിൽ പ്രതിചേർത്തത്.

Related Stories

No stories found.
Times Kerala
timeskerala.com