
വിക്രം നായകനായി റിലീസ് ചെയ്ത ചിത്രമാണ് തങ്കലാൻ. നടൻ വിക്രം ഞെട്ടിക്കുന്ന പ്രകടനമാണ് ചിത്രത്തില്‍ നടത്തിയതെന്നാണ് റിപ്പോര്‍ട്ട്. ഇനി തങ്കലാൻ സിനിമ തമിഴകത്ത് രക്ഷയാകുമോ എന്നതിലാണ് ആകാംക്ഷ. തമിഴ്‍നാട്ടില്‍ 2024ലെ മൂന്നാമത്തെ മികച്ച കളക്ഷനാണ് റിലീസിന് തങ്കലാൻ നേടിയിരിക്കുന്നതെന്നാണ് വിവരം.
തങ്കലാൻ തമിഴ്‍നാട്ടില്‍ മാത്രം 11.7 കോടി രൂപ റിലീസിന് നേടിയിരിക്കുന്നുവെന്നാണ് സൂചന. 2024ല്‍ ഒന്നാമതുള്ള ഇന്ത്യൻ 2 സിനിമ റിലീസിന് തമിഴ്‍നാട്ടില്‍ നിന്ന് 16.5 കോടി രൂപയാണ് സ്വന്തമാക്കിയത്. രണ്ടാമതുള്ളത് ധനുഷിന്റെ രായനാണ്. രായൻ തമിഴ്‍നാട്ടില്‍ റിലീസിന് 11.85 കോടി രൂപയാണ് നേടിയിരിക്കുന്നത് എന്നാണ് റിപ്പോര്‍ട്ട്.