'ഹൃദയപൂര്‍വം' സെറ്റ് വീടുപോലെ, എന്തൊരു മാസമായിരുന്നു അത് ;കുറിപ്പുമായി മാളവിക

മോഹന്‍ലാല്‍, സത്യന്‍ അന്തിക്കാട്, അനൂപ് സത്യന്‍, മറ്റ് ക്രൂ അംഗങ്ങള്‍ എന്നിവര്‍ക്കൊപ്പമുള്ള ചിത്രങ്ങളും ഇതോടൊപ്പം നടി പങ്കുവെച്ചിട്ടുണ്ട്.
 'ഹൃദയപൂര്‍വം' സെറ്റ് വീടുപോലെ, എന്തൊരു മാസമായിരുന്നു അത് ;കുറിപ്പുമായി മാളവിക
Published on

സത്യന്‍ അന്തിക്കാടും മോഹന്‍ലാലും വീണ്ടുമൊന്നിക്കുന്ന ചിത്രം ഹൃദയപൂര്‍വം സിനിമയില്‍ തന്റെ ആദ്യ ഷെഡ്യൂള്‍ പൂര്‍ത്തിയാക്കിയെന്ന് നടി മാളവികാമോഹന്‍. 'ഹൃദയപൂര്‍വം' എന്ന സിനിമയുടെ ആദ്യ ഷെഡ്യൂള്‍ പൂര്‍ത്തിയാക്കി, 'എന്തൊരു മാസമായിരുന്നു അത്' എന്ന് പറഞ്ഞുകൊണ്ടുള്ള വൈകാരികമായ കുറിപ്പാണ് മാളവിക സോഷ്യല്‍മീഡിയയില്‍ പോസ്റ്റ് ചെയ്തത്. മോഹന്‍ലാല്‍, സത്യന്‍ അന്തിക്കാട്, അനൂപ് സത്യന്‍, മറ്റ് ക്രൂ അംഗങ്ങള്‍ എന്നിവര്‍ക്കൊപ്പമുള്ള ചിത്രങ്ങളും ഇതോടൊപ്പം നടി പങ്കുവെച്ചിട്ടുണ്ട്.

സിനിമകളില്‍ അഭിനയിക്കുമ്പോള്‍ സുഹൃത്തുക്കളെയോ പരിചയക്കാരെയോ ഒക്കെ കിട്ടിയേക്കാമെങ്കിലും അപൂര്‍വമായി മാത്രമേ ഒരു സെറ്റ് കുടുംബം പോലെ തോന്നുകയുള്ളു എന്നും തനിക്ക് 'ഹൃദയപൂര്‍വ'ത്തിന്റെ സെറ്റ് അങ്ങനെയൊന്നായിരുന്നുവെന്നും മാളവിക കുറിച്ചു.

പോസ്റ്റിന്റെ പൂര്‍ണരൂപം :

ഒരു സിനിമയില്‍നിന്ന് മറ്റൊന്നിലേക്ക് പോകുമ്പോള്‍ നമുക്ക് സുഹൃത്തുക്കളെയോ പരിചയക്കാരെയോ വിശ്വസ്തരെയോ ഉണ്ടാക്കാം. അല്ലെങ്കില്‍ ചിലപ്പോള്‍ ആളുകള്‍ നല്ല സഹപ്രവര്‍ത്തകരായി തുടരും. പക്ഷേ, വളരെ അപൂര്‍വമായി മാത്രമേ ഒരു സെറ്റ് കുടുംബംപോലെ തോന്നുകയുള്ളു. ഇത് എനിക്കങ്ങനെയാണ്. മനോഹരം, ഊഷ്മളം, ആരോഗ്യകരം, ഹൃദയസ്പര്‍ശിയായത്. എന്റെ ആത്മാവ് പോഷിപ്പിക്കപ്പെടുകയും സന്തോഷിക്കുകയും ചെയ്യുന്നു. അത് വളരെ വിലപ്പെട്ട ഒരു വികാരമാണ്, അല്ലേ? മോഹന്‍ലാല്‍ സാര്‍, സത്യന്‍ സാര്‍ എന്നീ മഹാന്മാരില്‍ നിന്ന് ഒരുപാട് കാര്യങ്ങള്‍ പഠിച്ചു. അവരെ നിരീക്ഷിക്കുക, അവരെക്കൊണ്ട് എനിക്ക് വഴികാട്ടുക, അവര്‍ സിനിമാറ്റിക് മാന്ത്രികതയെ എങ്ങനെ ജീവസുറ്റതാക്കുന്നു എന്ന് കാണുക, എല്ലാം അവര്‍ വളരെ ബഹുമാനത്തോടെ ചെയ്യുന്നു.

ഏറ്റവും കഴിവുള്ള ചില ആളുകളോടൊപ്പം ജോലിചെയ്തു, തേക്കടിയിലെ മനോഹരമായ കുന്നുകളിലും തേയിലത്തോട്ടങ്ങളിലും ഒരു മാസം ആനന്ദകരമായി ചെലവഴിച്ചു. തണുത്ത വൈകുന്നേരങ്ങളില്‍ ചൂടുപിടിക്കാന്‍ വേണ്ടി നിരന്തരം ലെമണ്‍ ടീ കുടിച്ചു. ഏറ്റവും നല്ല അസിസ്റ്റന്റ് ഡയറക്ടര്‍മാരുടെ ടീമിന് അഭിനന്ദനങ്ങള്‍, അവരില്ലായിരുന്നെങ്കില്‍ ഈ സിനിമ ഇങ്ങനെയാകുമായിരുന്നില്ല.

Related Stories

No stories found.
Times Kerala
timeskerala.com