‘കഹോന പ്യാര്‍ ഹേ’ എന്ന ഒറ്റ ഹിന്ദി ചിത്രത്തിലൂടെ കരുത്തുറ്റ പൗരുഷത്തിന്റെ ആള്‍രൂപമായി ഇന്ത്യന്‍ സിനിമയുടെ അമരക്കാരനില്‍ ഒരാളായി മാറിയ നടനാണ് ഹൃതിക് റോഷന്‍. വെള്ളാരംകണ്ണുകള്‍ ഉള്ള ബാലതാരമായെത്തി പിന്നീട് സ്വന്തം പിതാവിന്റെ ചിത്രങ്ങളില്‍ സഹ സംവിധായകനായിട്ടായിരുന്നു ഹൃതികിന്റെ തുടക്കം.
ഒരിടവേളയ്ക്ക് ശേഷം വീണ്ടും എത്തുകയാണ് സിനിമാ പ്രേമികളെ ആവേശത്തിലാഴ്ത്താൻ ഹൃതിക്. ഹോംബാലെ ഫിലിംസിന്റെ ചിത്രത്തിലൂടെയാണ് ഹൃതിക് എത്തുന്നത്. "തങ്ങളുടെ അടുത്ത ചിത്രത്തില്‍ ഹൃതിക് റോഷന്‍ ഹീറോ ആകുന്നു." -ഹോംബാലെ ഫിലിംസ് തന്നെയാണ് ഇക്കാര്യം പുറത്ത് വിട്ടത്. "അവര്‍ അയാളെ ഗ്രീക്ക് ദൈവം എന്ന് വിളിക്കുന്നു, അയാള്‍ അതിര്‍വരമ്പുകള്‍ തകര്‍ത്ത്, ഹൃദയങ്ങളെ ഭരിച്ച്, ഒരു പ്രതിഭാസമായി മാറി" - ഹൃത്വിക് റോഷനൊപ്പം സഹകരിക്കുന്നതില്‍ ഞങ്ങള്‍ ഏറെ അഭിമാനിക്കുന്നു എന്ന ഹോംബാലെയുടെ വാക്കുകള്‍ ഏതൊരു സിനിമാ പ്രേമിക്കും രോമാഞ്ചം നല്‍കുന്ന ഒന്നാണ്.
"ധൈര്യത്തിന്റെയും ഗാംഭീര്യത്തിന്റെയും മഹത്വത്തിന്റെയും ഒരു കഥ ഇവിടെ തുടങ്ങുന്നു…. മഹാവിസ്‌ഫോടനത്തിന് സമയമായിരിക്കുന്നു. .. " - എന്നാണ് ഹോംബാലെ സമൂഹ മാധ്യമങ്ങളില്‍ കുറിച്ചത്. ഈ പ്രഖ്യാപനം വ്യാപകമായ ചര്‍ച്ചകള്‍ക്ക് വഴിയൊരുക്കിയിട്ടുണ്ട്.
'ഇന്ത്യന്‍ സിനിമയിലെ പല റെക്കോര്‍ഡുകള്‍ക്കും അന്ത്യം കുറിക്കാന്‍ അവര്‍ ഒന്നിക്കുന്നു' എന്നാണ് ഒരു ആരാധകന്‍ സാമൂഹ്യ മാധ്യമങ്ങളില്‍ കുറിച്ചത്. 'ഇന്ത്യന്‍ സിനിമയിലെ തന്നെ ഏവരും ഉറ്റുനോക്കുന്ന ഒരു സിനിമക്ക് ഇവിടെ തുടക്കമാകുന്നു' എന്നുള്ള കമന്റുകളാണ് ഏറെയും. HRITHIK+HOMBALE എന്ന ഹാഷ്ടാഗും സോഷ്യല്‍ മീഡിയയില്‍ ട്രെന്‍ഡിങ്ങാണ്.