
ഹൃത്വിക് റോഷന്‍-ജൂനിയര്‍ എന്‍ടിആര്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി യാഷ് രാജ് ഒരുക്കുന്ന സ്പൈ ത്രില്ലർ 'വാര്‍ 2' ട്രെയിലര്‍ എത്തി. ജൂനിയര്‍ എന്‍ടിആറിന്റെ ബോളിവുഡ് അരങ്ങേറ്റം കൂടിയാണ് വാര്‍ 2. പാൻ ഇന്ത്യൻ ലെവലിൽ ചിത്രത്തെ കൊണ്ടുവരാനുളള ശ്രമത്തിന്റെ ഭാഗമായാണ് ഇങ്ങനെയൊരു കാസ്റ്റിങ്.
പഠാൻ ഒരുക്കിയ സിദ്ധാർഥ് ആനന്ദിന്റെ സംവിധാനത്തിൽ എത്തിയ 'വാർ', 2019ലെ ഏറ്റവും വലിയ കലക്‌ഷൻ നേടിയ ചിത്രം കൂടിയായിരുന്നു. മേജർ കബീർ എന്ന 'റോ ഏജന്റ്' ആയിരുന്നു ചിത്രത്തിൽ ഹൃത്വിക്. എന്നാൽ സീക്വൽ സംവിധാനം ചെയ്യുക അയൻ മുഖർജി ആണ്.
കിയാര അഡ്വാനിയാണ് നായിക. തിരക്കഥ ശ്രീധർ രാഘവൻ. ഛായാഗ്രഹണംം ബെഞ്ചമിൻ ജാസ്പെർ എസിഎസ്. സംഗീതം പ്രീതം. യാഷ് രാജ് സ്പൈ യൂണിവേഴ്സിലെ ആറാമത്തെ ചിത്രമാണ് വാർ 2. ചിത്രം ഓഗസ്റ്റ് 14ന് തിയറ്ററുകളിലെത്തും.