തിയേറ്ററുകളിൽ കൈയ്യടി നേടി ‘ഹൃദയപൂർവ്വം’; മോഹൻലാൽ ബോക്സ്‌ ഓഫിസ് വിജയം തുടരുമെന്ന് പ്രേക്ഷകർ | Hridayapurvam

നടനായും താരമായും മോഹൻലാലിനെ ഉപയോഗപ്പെടുത്താൻ സംവിധായകന് സാധിച്ചതോടെ ഹൃദയം നിറഞ്ഞ് കണ്ടിരിക്കാവുന്ന ചിത്രമായി 'ഹൃദയപൂർവ്വം' മാറുന്നു
Hridayapurvam
Published on

പത്ത് വർഷത്തെ ഇടവേളയ്ക്ക് ശേഷം മോഹൻലാൽ-സത്യൻ അന്തിക്കാട് കൂട്ടുകെട്ടിൽ വന്ന ‘ഹൃദയപൂർവ്വം’ തിയറ്ററുകളിലെത്തിയപ്പോൾ മികച്ച സ്വീകാര്യതയാണ് ചിത്രത്തിന് ലഭിക്കുന്നത്. ഇരുവരും ഒന്നിച്ചപ്പോഴെല്ലാം മലയാളികൾക്ക് എന്നെന്നും ഓർത്തുവയ്ക്കാനാവുന്ന ഹിറ്റ് സിനിമകളാണ് ലഭിച്ചിട്ടുള്ളത്. ഇക്കുറിയും ആ പതിവ് തെറ്റിച്ചിട്ടില്ലെന്നാണ് പ്രേക്ഷകർ പറയുന്നത്.

നടനായും താരമായും മോഹൻലാലിനെ ഉപയോഗപ്പെടുത്താൻ സംവിധായകന് സാധിച്ചതോടെ ഹൃദയം നിറഞ്ഞ് കണ്ടിരിക്കാവുന്ന ചിത്രമായി 'ഹൃദയപൂർവ്വം' മാറുന്നു എന്നാണ് പ്രേക്ഷകരുടെ ആദ്യ പ്രതികരണം സൂചിപ്പിക്കുന്നത്. സന്ദീപ് ബാലകൃഷ്ണൻ എന്ന ക്ലൗഡ് കിച്ചൻ ഉടമയായാണ് മോഹൻലാൽ ചിത്രത്തിലെത്തുന്നത്. താരപരിവേഷങ്ങളില്ലാതെ തകർത്താടുന്ന മോഹൻലാലിനൊപ്പം സംഗീത് പ്രതാപും കൂടി ചേരുമ്പോൾ ആകെ ചിരിപ്പടർത്തുന്നു എന്നാണ് പറയുന്നത്.

സത്യൻ അന്തിക്കാടിന്റെ മകൻ അഖിൽ സത്യനാണ് കഥ ഒരുക്കിയിരിക്കുന്നത്. നവാഗതനായ ടി.പി. സോനു തിരക്കഥ കൈകാര്യം ചെയ്യുന്നു. ജനാർദ്ദനൻ, സിദ്ദീഖ്, നിഷാൻ, ലാലു അലക്സ്, ബാബുരാജ്, സൗമ്യ, സലിം മറിമായം തുടങ്ങി വലിയൊരു താരനിര ചിത്രത്തിലുണ്ട്. കൂടാതെ പുതുമുഖങ്ങളായി എത്തിയ അഭിനേതാക്കളും അവരുടെ വേഷം ഭംഗിയായി അവതരിപ്പിച്ചിട്ടുണ്ട്. .എമ്പുരാൻ, തുടരും തുടങ്ങിയ സിനിമകളിലൂടെ നേടിയ ബോക്സ്‌ ഓഫിസ് വിജയം മോഹൻലാൽ ഈ ചിത്രത്തിലും നേടുമെന്നാണ് പ്രേക്ഷകർ പറയുന്നത്.

Related Stories

No stories found.
Times Kerala
timeskerala.com