ആസ്വാദകരുടെ ഹൃദയങ്ങളിൽ ഇടം പിടിച്ച് ‘ഹൃദയപല്ലവി’ സംഗീത വിഡിയോ. സന്ധ്യ ഹരിപ്രസാദ് എഴുതി ആർ. ഹരിപ്രസാദ് ഈണമൊരുക്കിയ പാട്ട് റിമി ടോമിയും റോഷൻ ഋഷിലും ചേർന്നാണ് ആലപിച്ചിരിക്കുന്നത്. പാട്ട് ഇതിനകം ശ്രദ്ധേയമായിട്ടുണ്ട്. മികച്ച പ്രതികരണങ്ങളും ലഭിക്കുന്നുണ്ട്.
‘മേഘരാഗദൂതുമായി വന്നു
ഇന്ദ്രനീലരാവിലേതു പല്ലവി
പ്രേമാർദ്രയായി...
മൗനം മായും കാറ്റിൽ
ഈറൻ മഞ്ഞിൻ
കുളിരിൽ പ്രണയമായ്....’
അതിമനോഹര ദൃശ്യാനുഭവം കൂടി സമ്മാനിച്ചാണ് ‘ഹൃദയപല്ലവി’ പ്രേക്ഷകർക്കു മുന്നിലെത്തിയത്. ശ്രീരാഗ് പാട്ടിന്റെ മിക്സിങ്ങും മാസ്റ്ററിങ്ങും നിർവഹിച്ചു. അശ്വതി ക്രീയേഷൻസ് ആൻഡ് സിനിമാസിന്റെ ബാനറിലാണ് പാട്ട് പുറത്തിറക്കിയത്. റിലീസ് ചെയ്ത് ദിവസങ്ങൾക്കകം തന്നെ അരക്കോടിയിലേറെ പ്രേക്ഷകരാണ് ‘ഹൃദയപല്ലവി’ കണ്ടത്.