
മലയാളികളുടെ പ്രിയങ്കരിയായ ഗായികയാണ് റിമി ടോമി. കുടുംബത്തിനൊപ്പം പിറന്നാൾ ആഘോഷിക്കുന്ന റിമി ടോമിയുടെ ചിത്രങ്ങളാണ് ഇപ്പോൾ വൈറലാകുന്നത്. സഹോദരങ്ങളുടെ മക്കൾക്കൊപ്പം കേക്ക് മുറിച്ച് പിറന്നാൾ ആഘോഷിക്കുന്നതിന്റെ വിഡിയോയും ചിത്രങ്ങളും റിമി ടോമി ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചു. ഈ ദിവസം കുട്ടികൾക്കൊപ്പം ആഘോഷിക്കാൻ കഴിഞ്ഞതിന്റെ സന്തോഷവും റിമി ടോമി പ്രകടിപ്പിച്ചു.
"എന്തു വേഗത്തിലാണെന്റെ ഈശോയെ സമയം ഓടി പോകുന്നത്. ഒരുപാട് ആഗ്രഹിച്ച് ഇരിക്കുന്ന ഒരു ദിവസം എന്റെ കുഞ്ഞുങ്ങളുടെ കൂടെ നിൽക്കുന്നതാണ് എന്റെ ഏറ്റവും വലിയ സന്തോഷം. എന്നെ ഞാനാക്കിയ 25 വർഷമായി സ്നേഹിക്കുന്ന കണ്ടുകൊണ്ടിരിക്കുന്ന നല്ലതും ചീത്തയും ഒക്കെ പറഞ്ഞു തെറ്റുകൾ തിരുത്തുന്ന നിങ്ങളുടെ ആശംസകൾക്ക് കാത്തിരിക്കുന്നു. പ്രായം വെറും നമ്പറാണെന്നൊക്കെ പറഞ്ഞാലും (ഉള്ളിൽ ഒരു തേങ്ങൽ) 42 വർഷത്തെ കഥകളും, ചിരികളും ഓർമകളും കൂടെയുണ്ട്. എല്ലാത്തിനും നന്ദി." - റിമി ടോമി കുറിച്ചു.
റിമി ടോമിക്ക് പിറന്നാൾ ആശംസകൾ നേർന്ന് സഹോദരന്റെ ഭാര്യ മുക്തയും രംഗത്തെത്തി. "നിങ്ങൾ ഏറ്റവും നല്ല നാത്തൂനും ഈ കുടുംബത്തിലെ നെടുംതൂണുമാണ്. അവസാനമില്ലാത്ത സന്തോഷവും സ്നേഹവും അനുഗ്രഹങ്ങളും ലഭിക്കട്ടെ.." - റിമിയെ കെട്ടിപിടിച്ച് നിൽക്കുന്ന ചിത്രത്തിനൊപ്പം മുക്ത കുറിച്ചു.