ബോളിവുഡ് കോമഡി ഫ്രാഞ്ചൈസിയായ ‘ഹൗസ്ഫുള്‍’ അഞ്ചാം ഭാഗം ട്രെയിലര്‍ പുറത്ത്. സിനിമ റിലീസ് ചെയ്ത് 15ാം വാര്‍ഷികത്തിലാണ് ഈ പരമ്പരയിലെ പുതിയ ചിത്രം റിലീസിനെത്തുന്നത്. തരുൺ മൻസുഖാനി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ വന്‍ താരനിരയാണ് അണിനിരക്കുന്നത്. ‘ഗോഡ്ഫാദർ’ എന്ന മലയാളം സിനിമയിലെ ക്ലൈമാക്സിൽ ശങ്കരാടിയെ വച്ചുള്ള കോമഡി രംഗം അതുപോലെ പകർത്തിയിരിക്കുന്നത് ഈ സിനിമയിലും കാണാം.
അക്ഷയ് കുമാർ, അഭിഷേക് ബച്ചൻ, റിതേഷ് ദേശ്മുഖ്, ജാക്വലിൻ ഫെർണാണ്ടസ്, സോനം ബജ്‌വ, നർഗീസ് ഫക്രി, സഞ്ജയ് ദത്ത്, ജാക്കി ഷ്രോഫ്, നാനാ പടേക്കർ, ചിത്രാംഗദ സിങ്, ഫർദീൻ ഖാൻ, ചങ്കി പാണ്ഡെ, ജോണി ലിവർ, ശ്രേയസ് തൽപാഡെ, ഡിനോ മോറിയ, രഞ്ജിത്, സൗന്ദര്യ ശർമ, നികിതിൻ ധീർ, ആകാശ്ദീപ് സാബിർ എന്നിങ്ങനെ വന്‍ താരനിരയാണ് ചിത്രത്തില്‍ എത്തുന്നത്.
സാജിദ് നദിയാദ്വാല നിർമിക്കുന്ന ചിത്രം ജൂൺ 6 ന് തിയറ്ററുകളിലെത്തും.