"പോത്തു ജോയിയുടെ മകളെ പ്രേമിക്കാൻ ധൈര്യമുണ്ടോടാ?"; ഹണി റോസിന്റെ 'റേച്ചൽ' ട്രെയിലർ | Rachel

പ്രണയവും പ്രതികാരവും ആത്മസംഘർഷങ്ങളും രക്തചൊരിച്ചിലും സംഘട്ടനങ്ങളുമായി നിറഞ്ഞാടുന്ന ഹണി റോസിനെയാണ് ട്രെയിലറിൽ കാണാനാവുക.
Rachel
Published on

വേട്ടക്കാരൻ പോത്തു ജോയിയുടെ മകളായി വിസ്മയിപ്പിക്കുന്ന വേഷപ്പകർച്ചയിൽ ഹണി റോസിന്റെ പുതിയ ചിത്രം 'റേച്ചൽ' ട്രെയിലർ പുറത്ത്. പ്രണയവും പ്രതികാരവും ആത്മസംഘർഷങ്ങളും രക്തചൊരിച്ചിലും സംഘട്ടനങ്ങളുമായി നിറഞ്ഞാടുന്ന ഹണി റോസിനെയാണ് ട്രെയിലറിൽ കാണാനാവുക. ജാഫർ ഇടുക്കി, ബാബുരാജ്, ചന്തു സലിംകുമാർ, റോഷന്‍ ബഷീര്‍ എന്നിവരും ശക്തമായ സാന്നിധ്യം അറിയിക്കുന്നുണ്ട്.

ഏബ്രിഡ് ഷൈന്‍ സഹനിർമാതാവും സഹ രചയിതാവുമാകുന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് പുതുമുഖ സംവിധായികയായ ആനന്ദിനി ബാലയാണ്. പ്രതികാരത്തിന്റെ ആഴമേറിയ കഥയാവും ‘റേച്ചല്‍’. ഹണി റോസിനെക്കൂടാതെ കലാഭവന്‍ ഷാജോണ്‍, രാധിക രാധാകൃഷ്ണന്‍, വിനീത് തട്ടില്‍, ജോജി, ദിനേശ് പ്രഭാകര്‍, പോളി വത്സൻ, വന്ദിത മനോഹരന്‍ തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നുണ്ട്.

ബാദുഷ പ്രൊഡക്ഷൻസിന്റെ ബാനറില്‍ എൻ.എം.ബാദുഷയും രാജന്‍ ചിറയിലും എബ്രിഡ് ഷൈനും ചേര്‍ന്നാണ് ചിത്രം നിർമിക്കുന്നത്. രാഹുൽ മണപ്പാട്ടിന്റെ കഥക്ക് രാഹുൽ മണപ്പാട്ടും എബ്രിഡ് ഷൈനും ചേർന്ന് തിരക്കഥയൊരുക്കുന്നത്.

സംഗീതം, പശ്ചാത്തല സംഗീതം: ഇഷാൻ ഛബ്ര, എഡിറ്റർ: മനോജ്, ഛായാഗ്രഹണം: സ്വരൂപ് ഫിലിപ്പ്, പ്രൊഡക്ഷൻ ഡിസൈനർ: സുജിത്ത് രാഘവ്, സൗണ്ട് ഡിസൈൻ: ശ്രീ ശങ്കർ, സൗണ്ട് മിക്സ്: രാജകൃഷ്ണൻ എം ആർ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്സ്: മഞ്ജു ബാദുഷ, ഷെമി ബഷീര്‍, ഷൈമാ മുഹമ്മദ്‌ ബഷീർ.

Related Stories

No stories found.
Times Kerala
timeskerala.com