
കണ്ണൂർ: അന്തരിച്ച ഭാവഗായകൻ പി ജയചന്ദ്രന് ആദരവർപ്പിച്ചു കൊണ്ട് പ്രാർത്ഥനാഞ്ജലി നൽകി സംഗീതജ്ഞർ. കൊല്ലൂർ മൂകാംബിക ക്ഷേത്രാങ്കണത്തിലാണ് ഇത് നടന്നത്.(Homage to P Jayachandran )
25 വർഷമായി ഗായകൻ യേശുദാസിൻ്റെ ജന്മദിനം സംബന്ധിച്ച് നടന്നുവരുന്ന കൊല്ലൂർ സംഗീതോത്സവം ആരംഭിച്ചത് വെള്ളിയാഴ്ച്ച രാവിലെ ആറിനാണ്.
കാഞ്ഞങ്ങാട് രാമചന്ദ്രൻ്റെ നേതൃത്വത്തിലാണ് വടക്കേ നടയിൽ പ്രാർത്ഥനാഞ്ജലി നടത്തിയത്. വാതാപി ഗണപതി പാടിയാണ് സംഗീതോത്സവത്തിന് തുടക്കം കുറിച്ചത്.