ഹിന്ദി- ബംഗാളി സംവിധായകന്‍ പാര്‍ഥോ ഘോഷ് അന്തരിച്ചു |Partho ghosh

15-ലേറെ ബോളിവുഡ് ചിത്രങ്ങള്‍ അദ്ദേഹം സംവിധാനം ചെയ്തിട്ടുണ്ട്.
partho ghosh
Published on

മുംബൈ : ഹിന്ദി- ബംഗാളി സംവിധായകന്‍ പാര്‍ഥോ ഘോഷ് (75) അന്തരിച്ചു. ഹൃദയസംബന്ധമായ അസുഖങ്ങളെത്തുടര്‍ന്ന് മുംബൈയിലെ വീട്ടിൽ വെച്ചായിരുന്നു അന്ത്യം. 15-ലേറെ ബോളിവുഡ് ചിത്രങ്ങള്‍ അദ്ദേഹം സംവിധാനം ചെയ്തിട്ടുണ്ട്.

1985-ല്‍ സഹസംവിധായകനായാണ് പാര്‍ഥോ ഘോഷ്സിനിമ രംഗത്തേക്ക് കടന്ന് വന്നത്.1991-ല്‍ പുറത്തിറങ്ങിയ '100 ഡേയ്‌സ്' ആണ് ആദ്യചിത്രം.

നാനാ പടേക്കര്‍, ജാക്കി ഷെറോഫ്, മനീഷ കൊയ്‌രാള എന്നിവര്‍ അഭിനയിച്ച 'അഗ്നിസാക്ഷി' പാര്‍ഥോ ഘോഷിനെ കൂടുതല്‍ പ്രശസ്തനാക്കി. 2018-ലാണ് പാര്‍ഥോ ഘോഷിന്റെ അവസാനചിത്രം പുറത്തിറങ്ങിയത്.

Related Stories

No stories found.
Times Kerala
timeskerala.com