

2022ലെ ദേശീയ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചതിന് പിന്നാലെ നിരാശ പ്രകടിപ്പിച്ച് തെലുങ്ക് പ്രേക്ഷകർ. ടോളിവുഡിനെ വേണ്ടവിധം പരിഗണിച്ചില്ലെന്നാണ് ആരാധകർ ഉന്നയിക്കുന്ന അഭിപ്രായം. കഴിഞ്ഞ വർഷം മികച്ച നടനുള്ള പുരസ്കാരത്തിന് തെലുങ്കിൽ നിന്ന് അർഹാനായത് അല്ലു അർജുനായിരുന്നു. മികച്ച ഗാനത്തിനും പുരസ്കാരം നേടിയിരുന്നു. എന്നാൽ ഈവട്ടം മികച്ച ചിത്രത്തിനുള്ള അവാർഡ് മാത്രമാണ് ലഭിച്ചത്. നടൻ നിഖിൽ കേന്ദ്രകഥാപാത്രത്തെ അവതരപ്പിച്ച കാർത്തികേയ 2 നാണ് പുരസ്കാരം കിട്ടിയത്.
എന്നാൽ 2022 ലെ സൂപ്പർ ഹിറ്റ് സിനിമയായിരുന്ന സീതാരാമത്തിന് പുരസ്കാരം കിട്ടാത്തതിൽ ആരാധകർ നിരാശ പ്രകടിപ്പിച്ചിട്ടുണ്ട്. മികച്ച പ്രകടനമാണ് ചിത്രത്തിൽ ദുൽഖർ സൽമാനും മൃണാൽ താക്കൂറും കാഴ്ചവെച്ചതെന്നും ചിത്രത്തെ തഴഞ്ഞത് മോശമായിപ്പോയെന്നുമാണ് സോഷ്യൽമീഡിയയിൽ ഉയരുന്ന കമന്റുകൾ. സീതരാമത്തിന് അവാര്‍ഡ് ലഭിക്കാത്തതിന് വൻ വിമർശനമാണ് ഉയരുന്നതെന്ന് ടോളിവുഡ് മാധ്യമവും റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്.