
കൊച്ചി : നടൻ നിവിൻ പോളിക്കും സംവിധായകൻ എബ്രിഡ് ഷൈനിനുമെതിരെയുള്ള വഞ്ചനക്കേസ് സ്റ്റേ ചെയ്ത് ഹൈക്കോടതി. (HC stays case against Nivin Pauly)
ആക്ഷൻ ഹീറോ ബിജു 2 എന്ന സിനിമയുടെ പേരിൽ രണ്ട് കോടിയോളം രൂപ തട്ടിയെടുത്തുവെന്നാണ് കേസ്. പരാതി നൽകിയിരിക്കുന്നത് ഷംനാസ് എന്ന വ്യക്തിയാണ്. കേസന്വേഷണവുമായി മുന്നോട്ട് പോയത് തലയോലപ്പറമ്പ് പൊലീസാണ്.