

കൊച്ചി: നടൻ മോഹൻലാൽ ആനക്കൊമ്പ് കൈവശം വെച്ച നടപടി നിയമവിധേയമാക്കിക്കൊണ്ടുള്ള സംസ്ഥാന സർക്കാർ ഉത്തരവ് ഹൈക്കോടതി റദ്ദാക്കി. ഇതോടെ കേസിൽ മോഹൻലാലിനും സർക്കാരിനും കനത്ത തിരിച്ചടിയായി.(HC quashes government order legalizing possession of ivory, Setback for Mohanlal and the government)
പുതിയ വിജ്ഞാപനം ഇറക്കാൻ സർക്കാരിന് കോടതി നിർദേശം നൽകിയിട്ടുണ്ട്. ആനക്കൊമ്പ് നിയമവിധേയമാക്കിയ സർക്കാർ നടപടികളിൽ വീഴ്ചയുണ്ടായെന്നും ഹൈക്കോടതി നിരീക്ഷിച്ചു.
സർക്കാർ ഉത്തരവിലെ പിഴവ്
2015-ൽ പുറത്തിറക്കിയ സർക്കാർ വിജ്ഞാപനം ഗസറ്റിൽ പ്രസിദ്ധീകരിച്ചില്ല എന്നതാണ് കോടതി ചൂണ്ടിക്കാട്ടിയ പ്രധാന പിഴവ്.
2011 ഓഗസ്റ്റിലാണ് കേസിനാസ്പദമായ സംഭവം. എറണാകുളം തേവരയിലെ മോഹൻലാലിന്റെ വീട്ടിൽ റെയ്ഡിനെത്തിയ ആദായ നികുതി വകുപ്പ് സംഘമാണ് വീട്ടിൽ നിന്ന് നാല് ആനക്കൊമ്പുകൾ കണ്ടെത്തിയത്. ഈ ആനക്കൊമ്പുകൾ കൈവശം വെച്ചതിനെ നിയമപരമായി സാധൂകരിക്കാനായിരുന്നു സംസ്ഥാന സർക്കാർ ഉത്തരവിറക്കിയത്. ഇതാണ് ഇപ്പോൾ ഹൈക്കോടതി റദ്ദാക്കിയിരിക്കുന്നത്.