കൊച്ചി : നടി ശ്വേതാ മേനോന് എതിരെയെടുത്ത കേസിൻ്റെ തുടർനടപടികൾ കേരള ഹൈക്കോടതി സ്റ്റേ ചെയ്തു. ഇതേപ്പറ്റി കൂടുതൽ പരാമർശങ്ങൾ നടത്തുന്നില്ല എന്നാണ് കോടതി പറഞ്ഞത്. കോടതി എറണാകുളം സി ജെ എമ്മിനോട് റിപ്പോർട്ട് ആവശ്യപ്പെട്ടു. (HC on case against Actress Shweta Menon)
അന്വേഷണം നടത്തുന്ന സെൻട്രൽ പോലീസും റിപ്പോർട്ട് നൽകണമെന്നും കോടതി നിർദേശിച്ചു.
ഹർജി കിട്ടിയ ശേഷം പൊലീസിന് കൈമാറും മുൻപ് സ്വീകരിച്ച തുടർനടപടികൾ അറിയിക്കണമെന്നും ഹൈക്കോടതി ആവശ്യപ്പെട്ടു.