മോശമായി പെരുമാറിയിട്ടില്ല; ആരോപണം നിഷേധിച്ച് സംവിധായകൻ രഞ്ജിത്ത്
തിരുവനന്തപുരം: ബംഗാളി നടി ശ്രീലേഖ മിത്ര ഉന്നയിച്ച ആരോപണങ്ങൾ നിഷേധിച്ച് ചലച്ചിത്ര അക്കാദമി ചെയർമാനും സംവിധായകനുമായ രഞ്ജിത്ത്. പാലേരി മാണിക്യം എന്ന ചിത്രത്തിൽ അഭിനയിക്കാൻ എത്തിയപ്പോൾ രഞ്ജിത്ത് മോശമായി പെരുമാറിയെന്നാണ് നടി നടത്തിയ വെളിപ്പെടുത്തൽ.
ആരോടും താൻ മോശമായി പെരുമാറിയിട്ടില്ലെന്നും കഥാപാത്രത്തിന് അനുയോജ്യം അല്ലാത്തത് കൊണ്ടാണ് ശ്രീലേഖ മിത്രയെ പരിഗണിക്കാതിരുന്നതെന്നും അദ്ദേഹംവ്യക്തമാക്കി. ഡോക്യുമെന്ററി സംവിധായകൻ ജോഷിയോട് താൻ പരാതി പറഞ്ഞിട്ടും ഒരു നടപടിയും ഉണ്ടായില്ലെന്ന് ശ്രീലേഖ ആരോപിച്ചു.
തന്നോട് ശ്രീലേഖ പരാതി പറഞ്ഞിരുന്നുവെന്നും കൊച്ചിയിൽ വച്ചാണ് സംഭവം നടന്നതെന്നും ഡോക്യുമെന്ററി സംവിധായകൻ ജോഷി വ്യക്തമാക്കി. ശ്രീലേഖ പറഞ്ഞ കാര്യങ്ങൾ എവിടെ വേണമെങ്കിലും പറയാമെന്നും ജോഷി പറഞ്ഞു.