'ഹരി ഹര വീര മല്ലു' ജൂലൈ 24ന് തിയറ്ററുകളിലെത്തും; യുഎസിൽ ബുക്കിങ് തുടങ്ങി | Hari Hara Veera Mallu

യുഎസ്സില്‍ ഹരി ഹര വീര മല്ലു 85,85,590 രൂപ പ്രീ സെയിലായി നേടി എന്നാണ് റിപ്പോര്‍ട്ട്
Hari Hara Veera Mallu
Published on

പവൻ കല്യാണ്‍ നായകനായെത്തുന്ന ചിത്രമാണ് ഹരി ഹര വീര മല്ലു. ചിത്രം ജൂലൈ 24ന് തിയറ്ററുകളില്‍ എത്തുമെന്നാണ് നിര്‍മാതാക്കള്‍ പ്രഖ്യാപിച്ചിരിക്കുന്നത്. ചിത്രത്തിന്റെ യുഎസ്സിലെ ബുക്കിംഗ് തുടങ്ങിയിട്ടുണ്ട്. ഇതിനകംതന്നെ യുഎസ്സില്‍ ഹരി ഹര വീര മല്ലു 85,85,590 രൂപ പ്രീ സെയിലായി നേടി എന്നാണ് റിപ്പോര്‍ട്ട്.

കൃഷ് ജഗര്‍ലമുഡിയും ജ്യോതി കൃഷ്‍യുമാണ് സംവിധാനം ചെയ്യുന്നത്. നിധി അഗര്‍വാളാണ് നായികയായി എത്തുന്നത്. ജ്ഞാന ശേഖര്‍ വി എസാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്. ഹരി ഹര വീര മല്ലു സിനിമയുടെ ആക്ഷൻ നിർവ്വഹിച്ചിരിക്കുന്നത് നിക്ക് പവല്‍ ആണ്.

എ ദയകര്‍ റാവുവാണ് ചിത്രം നിര്‍മിക്കുന്നത്. മെഗാ സൂര്യ പ്രൊഡക്ഷൻസിന്റെ ബാനറിലാണ് ചിത്രത്തിന്റെ നിര്‍മാണം. എം എം കീരവാണിയാണ് സംഗീത സംവിധാനം നിര്‍വഹിക്കുക. അര്‍ജുൻ രാംപാല്‍, നര്‍ഗീസ് ഫഖ്രി, ആദിത്യ മേനോൻ, പൂജിത പൊന്നാഡ എന്നിവരും ഹരി ഹര വീര മല്ലുവില്‍ ഉണ്ടാകുമെന്നാണ് റിപ്പോര്‍ട്ട്.

Related Stories

No stories found.
Times Kerala
timeskerala.com