"എന്നെ അച്ചടക്കം പഠിപ്പിച്ച അച്ചടക്കക്കാരിയായ വീട്ടുകാരിക്ക് ഹാപ്പി ബർത്ത് ഡേ"; ഭാര്യ രശ്മിക്ക് പിറന്നാൾ ആശംസയുമായി ജി.വേണുഗോപാൽ - കുറിപ്പ് വൈറൽ | Birthday Wishes

പിന്നാലെ നിരവധിപ്പേർ രശ്മിക്ക് പിറന്നാൾ ആശംസകൾ നേർന്ന് എത്തിയിട്ടുള്ളത്
Venugopal
Published on

ഭാര്യ രശ്മിക്ക് പിറന്നാൾ ആശംസകളുമായി ഗായകൻ ജി.വേണുഗോപാൽ. സമൂഹമാധ്യമങ്ങളിൽ ഹൃദ്യമായ ചിത്രവും കുറിപ്പും പങ്കുവച്ചാണ് ഗായകൻ ആശംസ അറിയിച്ചത്. "ആദ്യം കണ്ടപ്പോൾ തോന്നി നല്ല അച്ചടക്കമുള്ള കുട്ടി! എന്നേയും അച്ചടക്കം പഠിപ്പിച്ച അച്ചടക്കക്കാരിയായ ഈ വീട്ടുകാരിക്ക് ‘ഹാപ്പി ബർത്ത് ഡേ’’. - വേണുഗോപാൽ കുറിച്ചു.

വേണുഗോപാലിന്റെ കുറിപ്പ് ചുരുങ്ങിയ സമയത്തിനകം ശ്രദ്ധേയമായി. നിരവധി പേരാണ് രശ്മിക്ക് പിറന്നാൾ ആശംസകൾ നേർന്ന് എത്തിയിട്ടുള്ളത്. എല്ലാവരോടും ഗായകൻ കമന്റിലൂടെ നന്ദി അറിയിക്കുകയും ചെയ്തിട്ടുണ്ട്.

കഴിഞ്ഞ വിവാഹ വാർഷികത്തിനും മനോഹരമായ കുറിപ്പ് വേണുഗോപാൽ പങ്കുവച്ചിരുന്നു. "മുപ്പത്തിയഞ്ച് വർഷമായി, ഇപ്പോഴും ശക്തമായി തുടരുന്നു. ഓരോ വഴക്കിനും വാദപ്രതിവാദത്തിനും ശേഷം മികച്ച രീതിയിൽ തന്നെ മുന്നോട്ടു നീങ്ങാൻ സാധിക്കുന്നു. വഴക്കുകൾക്കൊടുവിൽ വീണ്ടും പ്രണയത്തിലേക്കു വീണുപോകുന്നു. വീര്യം കൂടിയ വീഞ്ഞ് പോലെ വാർധക്യത്തിന്റെ ലഹരിയിലേക്കു പ്രവേശിക്കുന്നു. ഞങ്ങൾ കാലക്രമേണ കരുത്തരും മൂല്യമുള്ളവരുമായി മാറി. ഏറ്റവും പ്രിയപ്പെട്ടവളേ, 35ാം വിവാഹ വാർഷിക ആശംസകൾ." - എന്നാണ് വേണുഗോപാൽ കുറിച്ചത്.

Related Stories

No stories found.
Times Kerala
timeskerala.com