
മലയാളത്തിന്റെ പ്രിയതാരം മമ്മൂട്ടിക്ക് ഇന്ന് 74ാം ജന്മദിനം. പ്രമുഖരടക്കം നിരവധി പേരാണ് താരത്തിനു ആശംസ അറിയിച്ച് എത്തുന്നത്. എന്നാൽ തന്റെ ഇച്ചാക്കയ്ക്ക് ആശംസ അറിയിച്ച് മോഹൻലാൽ എത്തുന്നതാണ് ആരാധകർ ഉറ്റുനോക്കിയത്. മമ്മൂട്ടിക്ക് ആശംസ അറിയിച്ച് എത്തിയിരിക്കുകയാണ് മോഹൻലാൽ. 'ഹാപ്പി ബർത്ത്ഡേ പ്രിയ ഇച്ചാക്ക' എന്ന അടിക്കുറിപ്പോടെയാണ് ആശംസ പങ്കുവച്ചത്. ഇതിനൊപ്പം ഇരുവരും ഒരുമിച്ചുള്ള ചിത്രവും താരം പങ്കുവച്ചിട്ടുണ്ട്.'സോഫയിലിരിക്കുന്ന മമ്മൂട്ടിയുടെ അടുത്തേക്ക് ചാഞ്ഞുകൊണ്ട് ഇരിക്കുന്ന മോഹന്‍ലാലാണ് ചിത്രത്തിലുള്ളത്.
അതേസമയം, മമ്മൂട്ടിയ്ക്കുള്ള മോഹന്‍ലാലിന്റെ സ്‌പെഷ്യല്‍ പിറന്നാള്‍ സമ്മാനമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ വൈറലായിരിക്കുന്നത്. താന്‍ അവതരാകനായ ബിഗ് ബോസ് റിയാലിറ്റി ഷോയുടെ ഇന്നത്തെ എപ്പിസോഡില്‍ മോഹന്‍ലാല്‍ ധരിച്ച ഷർട്ടാണ് മമ്മൂട്ടിക്കുള്ള സമ്മാനം. മമ്മൂട്ടിയുടെ ചിത്രമുള്ള ഷർട്ടാണ് മോഹൻലാൽ ധരിച്ചത്.
മമ്മൂട്ടിയുടെ വിവിധ കാലത്തെ ചിത്രങ്ങളുള്ള ഷർട്ടാണ് മോഹൻലാൽ ധരിച്ചത്. മമ്മൂട്ടിയ്ക്ക് തന്റേയും ബിഗ് ബോസ് ടീമിന്റേയും പിറന്നാള്‍ ആശംസകള്‍ നേരുന്നതായി മോഹന്‍ലാല്‍ പറയുകയും ചെയ്യുന്നുണ്ട്. ഈ വിഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിട്ടുണ്ട്.
കഴിഞ്ഞ ആറ് മാസത്തോളമായി ആരോഗ്യപ്രശ്‌നങ്ങളെ തുടർന്ന് മമ്മൂട്ടി പൊതുവേദിയിൽ നിന്ന് മാറിനിൽക്കുകയായിരുന്നു. ഇക്കാലയളവില്‍ മമ്മൂട്ടിക്കായി ആശംസകളും പ്രാര്‍ഥനകളും സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞിരുന്നു. തന്റെ പ്രിയപ്പെട്ട ഇച്ചാക്കക്കായി മോഹന്‍ലാല്‍ ശബരിമല ക്ഷേത്രത്തില്‍ വഴിപാട് നടത്തിയതും ഏറെ ചർച്ചയായിരുന്നു.