ഷൈന്‍ ടോം ചാക്കോയുടെ ചിത്രത്തില്‍ ഹന്ന റെജി കോശി നായിക | Shine Tom Chacko

ഹരിദാസ് സംവിധാനം ചെയ്ത് മുഹമ്മദ് ഷാഫി നിര്‍മ്മിക്കുന്ന ചിത്രം ജനുവരി 1ന് തുടങ്ങും
Shine tom
Published on

ഷൈന്‍ ടോം ചാക്കോയെ നായകനാക്കി ഹരിദാസ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ മോഡലും ദന്ത ഡോക്ടറുമായ ഹന്ന റെജി കോശി നായിക. പ്രിയദര്‍ശന്‍ സംവിധാനം ചെയ്ത കൊറോണ പേപ്പേഴ്‌സിലും ഹന്നയായിരുന്നു ഷൈന്‍ ടോം ചാക്കോയുടെ നായിക. എന്‍.വി.പി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ മുഹമ്മദ് ഷാഫി നിര്‍മ്മിക്കുന്ന ചിത്രം ജനുവരി 1 ന് ചിത്രീകരണം തുടങ്ങും. കോഴിക്കോടും കുട്ടനാടുമാണ് ലൊക്കേഷനുകള്‍.

കാമറ - എല്‍ബന്‍ കൃഷ്ണ, കലാസംവിധാനം - സുജിത്ത് രാഘവ്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ - ഗിരീഷ് അത്തോളി.

ഷൈന്‍ടോം ചാക്കോ, വിഷ്ണു ഉണ്ണിക്കൃഷ്ണന്‍ എന്നിവരെ നായകന്‍മാരാക്കി ഹരിദാസിന്റെ സംവിധാനത്തില്‍ അവസാനം റിലീസ് ചെയ്ത ചിത്രമാണ് താനാരാണ്. റാഫിയുടെ തിരക്കഥയില്‍ എത്തിയ കോമഡി എന്റര്‍ടെയ്നറില്‍ അജുവര്‍ഗീസ്, മിന്നു ചാന്ദിനി, സ്‌നേഹ ബാബു എന്നിവരായിരുന്നു മറ്റു താരങ്ങള്‍.

Related Stories

No stories found.
Times Kerala
timeskerala.com