

അഭിനയത്തിലും ഫാഷനിലും വ്യത്യസ്ത പരീക്ഷണങ്ങൾ നടത്തുന്നതിലൂടെ ശ്രദ്ധേയയാകുകയാണ് പാർവതി തിരുവോത്ത്. പാര്‍വതി ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവച്ച ചിത്രങ്ങള്‍ പ്രേക്ഷകർ ഏറ്റെടുത്തു.
ഓഫ് ഷോൾഡർ ബോഡി കോൺ ഉടുപ്പാണ് പാർവതി പുതിയ ലുക്കിനായി തിരഞ്ഞെടുത്തത്. മുഴുവനായും ലെയ്സ് ഉപയോഗിച്ചാണ് ഉടുപ്പ് തയാറാക്കിയിട്ടുള്ളത്. 'ഹാലോവീൻ സ്‌പെഷ്യൽ ഫോട്ടോഷൂട്ട് ആണോ?' എന്നാണ് പ്രേക്ഷകർ കമന്റായി ചോദിക്കുന്നത്. 'കണ്ണിൽ ഉപയോഗിച്ചിരിക്കുന്ന ലെൻസ് നീലിയുടേതാണോ?' 'ഇത് ന്യൂജൻ യക്ഷി', 'പാലമരത്തിൽ എന്തുണ്ട് വിശേഷം' എന്ന് തുടങ്ങി വ്യത്യസ്തമായ കമന്റുകളാണ് ചിത്രങ്ങൾക്ക് താഴെ വരുന്നത്.
ബോളിവുഡ് സൂപ്പർതാരം ഹൃതിക്ക് റോഷനുമായി കൈകോർത്ത് പാർവതി തിരുവോത്ത് എത്തുന്ന വെബ് സീരീസ് ഉടൻ റിലീസിനെത്തും. എച്ച്ആർഎക്‌സ് ഫിലിംസിന്റെ ബാനറിൽ ആമസോൺ പ്രൈം വിഡിയോയ്ക്ക് വേണ്ടി നിർമിക്കുന്ന വെബ് സീരീസിലാണ് പാർവതി നായികയായെത്തുന്നത്. ഹൃതിക്കിന്റെ ആദ്യ നിർമാണ സംരംഭം കൂടിയാണിത്. പാർവതിയുടെ മൂന്നാമത്തെ ബോളിവുഡ് പ്രോജക്ട് ആണിത്. അതേസമയം, പ്രഥമദൃഷ്ട്യാ കുറ്റക്കാർ, നോബഡി എന്നിവയാണ് അണിയറയിൽ ഒരുങ്ങുന്ന പാർവതിയുടെ മറ്റു സിനിമകൾ.