സമൂഹമാധ്യമങ്ങളിലൂടെ ട്രോളും തമാശകളുമായി പ്രേക്ഷകരുടെ ഇടയിൽ നിറയാറുള്ള ബേസിൽ ജോസഫിന്റെ വിഡിയോ വൈറലായിരുന്നു. 'അശ്വമേധം' എന്ന പരിപാടിയില്‍ പങ്കെടുക്കുന്ന ഒമ്പതാം ക്ലാസുകാരനായ ബേസിലിന്റെ വിഡിയോ താരങ്ങളെയടക്കം ഞെട്ടിച്ചിരുന്നു. അതിന് മറുപടിയായാണ് ഇതിലൊന്നും തളരില്ലെന്ന് കാണിച്ച് കുട്ടിക്കാലത്തെ മറ്റൊരു ഫോട്ടോ ബേസില്‍ പങ്കുവച്ചത്.
‘‘അശ്വമേധം മാത്രമല്ല, ലേശം സംഗീതവും വശമുണ്ടായിരുന്നു ഗയ്‌സ്’’ എന്ന അടിക്കുറിപ്പോടെയാണ് കയ്യിൽ ഒരു ഗിറ്റാറും പിടിച്ച് നിൽക്കുന്ന കുട്ടിക്കാലത്തെ ഫോട്ടോ താരം പോസ്റ്റ് ചെയ്തിരിക്കുന്നത്. ഈ പോസ്റ്റും നിമിഷങ്ങൾക്കകം വൈറലായി. നിരവധി പേരാണ് രസകരമായ കമന്റുകളുമായി എത്തിയത്. 'സ്വയം കീഴടങ്ങിയാൽ വെറുതെ വിടുമെന്ന് കരുതിയോ കുഞ്ഞേ?' എന്നായിരുന്നു ടൊവിനോയുടെ രസകരമായ മറുപടി.
നടൻ സിജു സണ്ണിയും കമന്റുമായി എത്തി. 'അപ്പൊ ഒരു പാട്ട് കൂടി വരാൻ ഉണ്ടെന്ന് മനസ്സിലായി. കൊച്ചു ടീവീൽ ആണോ?' എന്നായിരുന്നു സിജുവിന്റെ ചോദ്യം, അറിഞ്ഞില്ല ... ആരും ഒന്നും പറഞ്ഞില്ലെന്ന് നടൻ സുരേഷ് കൃഷ്ണ കമന്റ് ചെയ്തു.
‘ടൊവിനോക്ക് ഒരാഴ്ചത്തേക്ക് ഉള്ളതായി. ബേസിലെ, നീ തീര്‍ന്നെടാ’, ‘ഇനി ബേസില്‍ കുറച്ചുനാള്‍ ബഹിരാകാശത്തു ആണ് താമസം’, ‘ലെ ടിനോവ: മുടിയില്‍ എണ്ണ വാരി തേച്ചാ പിടി കിട്ടില്ലെന്ന് കരുതിയോടാ ബേസിലേ’, ‘ഇതിന് പിന്നില്‍ ടിനോവയുടെ കറുത്ത കൈകള്‍ ആണോ എന്ന് ഒരു സംശയം’ 'സകലകലാ വല്ലഭൻ' എന്നിങ്ങനെയാണ് വിഡിയോയ്ക്കു വന്ന കമന്റുകൾ.